കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. ബസ് ഡ്രൈവർ നിതിലേഷ് കണ്ടക്ടർ അരുൺ എൻ.എം എന്നിവരാണ് മരിച്ചത്. 20 യാത്രക്കാർക്ക് പരിക്കുണ്ട്. കോഴിക്കോട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബസ് തലകീഴായി മറിഞ്ഞു. ബെംഗളൂരുവിൽ നിന്ന് 47 കിലോമീറ്റർ അകലെയുള്ള രാമനഗരയ്ക്ക് സമീപത്തെ പാലത്തിൽ വച്ചാണ് അപകടം നടന്നത്.

Be the first to comment