‘സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണൂ’, ആയങ്കിയുടെ ഭീഷണിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തങ്ങളെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ അതിശക്തമായ നടപടികളുമായി പോലീസ് മുന്നോട്ടുപോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞ സർക്കാരിന്റെ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ചെന്നിത്തല ആവർത്തിച്ചു. പരാതിയിൽ യാതൊരു കഴമ്പുമില്ലെന്ന് മനസ്സിലായതുകൊണ്ടാണ് കേസ് അവസാനിച്ചതെന്നും തനിക്ക് മുന്നിലെത്തിയ ഫയലുകളിൽ സതീശനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇല്ലാത്തതിനാലാണ് നടപടി അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഇനിയും ആരോപണമുന്നയിക്കുന്ന എം.വി. ഗോവിന്ദന് മാത്രമാണ് കാര്യങ്ങൾ മനസ്സിലാകാത്തതെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലും വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*