മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകടമരണം: വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് സാക്ഷിമൊഴി; വസ്ത്രം തിരിച്ചറിഞ്ഞ് പത്താം സാക്ഷി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകടമരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സാക്ഷി മൊഴി. വാഹനമോടിച്ചിരുന്നത് ശ്രീറാം എന്നാണ് പത്താം സാക്ഷി ശ്രീജിത്തിന്റെ മൊഴി. ബഷീര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശ്രീജിത്ത് തിരിച്ചറിഞ്ഞു.

കേസിലെ ആറാം സാക്ഷി കൂറുമാറിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്ന മൊഴി ഈ സാക്ഷി മാറ്റിയത് ചര്‍ച്ചയായിരിക്കുമ്പോഴാണ് ശ്രീറാമിന് കുരുക്കായി ശ്രീജിത്തിന്റെ മൊഴി വരുന്നത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യുട്ടറെ നിയമിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വിചാരണക്കോടതി മാറ്റിയതിനെതിരെയും ബഷീറിന്റെ കുടുംബം ഹര്‍ജി നല്‍കിയിരുന്നു.

2019 ആഗസ്റ്റ് രണ്ട് അര്‍ധരാത്രിയിലാണ് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനം കെഎം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമടക്കം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മദ്യപിച്ചത് കണ്ടെത്താന്‍ ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാന്‍ വൈകിയത് പൊലീസിന്റെ വീഴ്ചയായും കോടതി വിലയിരുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*