ഭീതി ഒഴിഞ്ഞു; നിപ രോഗബാധയുണ്ടായ 43 വയസുകാരനും ആശുപത്രി വിട്ടു

സംസ്ഥാനത്തെ നിപ ഭീതി ഒഴിഞ്ഞു. രോഗബാധയുണ്ടായ 43 വയസുകാരനും ആശുപത്രി വിട്ടു. ഫറോക്ക് സ്വദേശി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി.

ജൂണ്‍ മാസം ഒന്നിനാണ് വലിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫറോക്ക് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു. പൂര്‍ണ ആരോഗ്യവാനായാണ് ഇന്ന് അദ്ദേഹം ആശുപത്രി വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം എടുത്ത എംആര്‍ഐ സ്‌കാനില്‍ തലച്ചോറിലെ തകരാര്‍ കുറഞ്ഞതായും രോഗിയുടെ ഓര്‍മയുള്‍പ്പെടെ മെച്ചപ്പെട്ടതായും സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നതായും കണ്ടെത്തിയിരുന്നു.

ക്ലീനിങ് സ്റ്റാഫുകള്‍ മുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ രോഗമുക്തിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*