മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ന്റെ നേതൃത്വത്തില്‍ മഹാരക്തദാനം നടത്താന്‍ തീരുമാനം. ലോകമെമ്പാടുമായി 40,000 രക്തദാനങ്ങള്‍ക്കായാണ് ഒരുങ്ങുന്നത്. 17 രാജ്യങ്ങളിലായി സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍, വ്യാപാരി സമൂഹം, വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മലയാളി സംഘടനകളിലെ അംഗങ്ങള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 40,000 പേര്‍ രക്തദാനത്തില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടനയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമായി 25,000 പേര്‍ രക്തദാനം നടത്തിയിരുന്നു. സെപ്റ്റംബര്‍ 7 നാണ് മലയാളിയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം

Be the first to comment