Kerala

‘റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർത്ഥന്റെ പേരിൽ ആപ്, വി​ദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാം’: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
Latest

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ നിർണായക നീക്കം, സൗദി അറേബ്യയുമായി ആണവ കരാറിനൊരുങ്ങി അമേരിക്ക, യുറേനിയം സമ്പുഷ്ടീകരണത്തിനും വഴി തുറന്നേക്കും

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയുമായി ചരിത്രപരമായ സിവിൽ ആണവ കരാറിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കരാർ പൂർണ്ണമായി അംഗീകരിക്കപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്താൽ അമേരിക്കൻ ആണവ വ്യവസായ മേഖലയ്ക്ക് ശതകോടിക്കണക്കിന് ഡോളറിന്‍റെ ലാഭമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് […]
Kerala

‘അവന് ഭ്രാന്തല്ല, അഭിനയമാണ്; MDMA കിട്ടാത്ത ദേഷ്യത്തിൽ കൊന്നതാണ്’: കോഴിക്കോട് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതിക്ക് മാനസികരോഗമില്ലെന്നും ലഹരി കിട്ടാത്തതിലുള്ള ആക്രോശത്തിലാണ് കൊലപാതകം നടത്തിയതെന്നും കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരി ബിന്ദു. കേസിൽ ബന്ധുവായ മാങ്കാവ് സ്വദേശി ദീപക് (21) അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. “അവനെ ഭ്രാന്തനാക്കി ചിത്രീകരിച്ച് രക്ഷപ്പെടുത്താൻ നോക്കേണ്ട. […]
India

‘തെരുവിൽ കല്ലേറും ലാത്തിച്ചാർജും, മാളിലിരുന്ന് ബർഗർ കഴിച്ച് വക്താവ്’; പിന്നാലെ പുറത്താക്കി സിജെപി

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെ മാളിലിരുന്ന് ബർഗർ കഴിച്ച സംഭവത്തിൽ സിജെപി പാർട്ടി വക്താവ് വിജേത ദാഹിയയെ പുറത്താക്കി. പ്രതിഷേധക്കാർ തെരുവിൽ പൊലീസിന്റെ ലാത്തിച്ചാർജ് നേരിടുമ്പോൾ മാളിൽ ഇരുന്ന് ഭക്ഷണം കഴിച്ചതും, അതിനെ ന്യായീകരിച്ച് രംഗത്തെത്തിയതുമാണ് ദാഹിയക്ക് തിരിച്ചടിയായത്. പെരുമാറ്റത്തിൽ അഗാധമായ വികാരശൂന്യത നിഴലിക്കുന്നു […]
India

പാർലമെന്റ് പ്രക്ഷുബ്ധം: പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു

പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തിൽ ലോക്സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ നിർത്തിവച്ചു. ചോദ്യാത്തരവേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് ലോക്സ്പീക്കർ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് […]
Latest

നെതന്യാഹു യുദ്ധക്കുറ്റവാളി; അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണം; മംദാനി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്കിന് അധികാരമില്ലെന്നും മംദാനി വ്യക്തമാക്കി. നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ നഗര അധികൃതർക്ക് കഴിയുമോ […]
Latest

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനമേർപ്പെടുത്തി ഫ്രാൻസ്: യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യം

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്ല് പാസാക്കി ഫ്രാൻസ്. പ്ലാറ്റ്ഫോമുകളിൽ പൂർണ നിരോധനം അംഗീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് ഫ്രാൻസ്. സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ലോകമെമ്പാടും ആശങ്കകൾ […]
Literature

നാദ വിസ്മയം തീർത്ത വാനം പാടി എസ് ജാനകിക്ക്ആദരാഞ്ജലികൾ

ബ്ലെസ്സൺ ഹ്യൂസ്റ്റൺ നാദ വിസ്മയം തെന്നിന്ത്യയുടെ വാനംപാടി എസ് ജാനകിവിടവാങ്ങി. പ്രായാധിക്യവും രോഗാവസ്ഥയും മൂലം കുറച്ച്നാളായി കിടപ്പിലായിരുന്നെങ്കിലും ഇത്രവേഗം ഒരു വിടവാങ്ങൽഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അവരുടെ വേർപാട് ഏവരെയുംദുഃഖത്തിലാഴ്ത്തി. കാരണം അവർ അത്രമാത്രം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുയെന്നതാണ്. പ്രശസ്തരും അല്ലാത്തതുമായ അനേകം ഗായകർ ഇന്ന് നമുക്കുണ്ട്. ചാനലുകളും  മറ്റും  മികച്ച ഗായകരെ കണ്ടെത്താനുള്ളമത്സരങ്ങളും മറ്റും നടത്തുന്നതുകൊണ്ട് അനേകം ഗായകർഇന്നുണ്ട്. എന്നാൽ  എഴുപതുകളിലും എൺപതുകളിലുംഗായകർ എന്നത് അത്രയധികമില്ലാതിരുന്ന കാലമായിരുന്നു. യൂവ ഗായകരെ ഉൾപ്പെടുത്തി ആകാശവാണിയിൽകൂടി ലളിതഗാനം പ്രക്ഷേപണം ചെയ്തിരുന്നതൊഴിച്ചാൽ ഗാനമേളകളിൽകൂടിയായിരുന്നു കുറച്ചുപേർക്കെങ്കിലും പാടാനുള്ളഅവസരങ്ങൾ ലഭിച്ചിരുന്നത്. ഗാനമേളകളിൽ എല്ലാംചലച്ചിത്രഗാന അനുകരണങ്ങൾ ആയിരുന്നു. അതിൽ ഏറ്റവുംകൂടുതൽ ഗാനങ്ങൾ പാടിയിട്ടുള്ളത് യേശുദാസാദിന്റെയും എസജാനകിയുടെയും പാട്ടുകളായിരുന്നു. പി ലീലയുടെയും പി വസന്തയുടെയും  കമുകറപുരുഷോത്തമന്റെയും ശക്തമായ സാന്നിധ്യത്തിന് ശേഷംഎഴുപതുകളിലും എൺപതുകളുടെ പകുതിയിലും മലയാളചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞു നിന്ന ഗായകരായിരുന്നുയേശുദാസ് ജയചന്ദ്രൻ  എസ് ജാനകി വാണിജയറാം പിസുശീല എന്നിവർ.  എൺപതുകളുടെ തുടക്കം കഴിഞ്ഞാണ്ചിത്രയും ജോളി ഏബ്രഹാമും എം ജി ശ്രീകുമാമും വേണുഗോപാലും സുജാതയും മലയാള സിനിമ ലോകത്ത്ശക്തമാകുന്നത്. ഇവരുടെയോക്ക് പാട്ടുകൾ മൂളി പാട്ടായിപാടാത്ത മലയാളികൾ ഇല്ലായെന്ന് പറയാം. പഠനറിയാത്തവർപോലും ബാത്‌റൂമിലിരുന്നെങ്കിലും പാടുമായിരുന്നു. ഞങ്ങളുടെനാട്ടിൽ പാടാൻ അൽപ്പമെങ്കിലും അറിയുന്നവർനടന്നുപോകുമ്പോൾ മൂളിപ്പാട്ട് പേടിയായിരുന്നു പോയിരുന്നത്എന്ന് പറയുമ്പോൾ അത് എത്രമാത്രമെന്ന് ഊഹിക്കാം. അവരുടെ ചുണ്ടുകളിൽ എപ്പോഴും കേട്ടുകൊണ്ടിരുന്നപാട്ടുകളിൽ ഒന്നായിരുന്നു എസ് ജാനകി പാടിയ സന്ധ്യേകണീരിലെന്തേ സന്ധ്യേ എന്ന ഗാനം. ഇന്നും അതിനെവെല്ലാനും പകരം വെയ്ക്കയാനും മറ്റൊരു ഗാനമിറങ്ങിയിട്ടില്ല.എന്നാൽ അന്ന് ഗാനമേളകളിൽ ഏറ്റവും കൂടുതൽ പടിയിട്ടുള്ളതും  പാടാൻ ആവശ്യപ്പെട്ടിട്ടുള്ളതും യേശുദാസ്എസ് ജാനകി എന്നിവർ പാടിയിട്ടുള്ള അകലെ അകലെനീലാകാശമെന്ന ഗാനമാണ്. ഇന്നും ഈ ഗാനങ്ങൾകേരളത്തിൽ നിറഞ്ഞു നിൽക്കുന്നുയെന്നുവേണം പറയാൻ. അത്രയ്ക്ക് മനോഹരമാണ് അവരുടെ ആലാപനം.   ഏത് പാട്ടും അനായാസേന പാടാനുള്ള എസ് ജാനകിയുടെകഴിവ് സമ്മതിച്ചെ മതിയാകു. ചെറിയ കുട്ടിയുടെ ശബ്ദം മുതൽപ്രായമായവരുടേത് വരെ വളരെ അനായാസേന അവർക്ക്പാടാൻ കഴിയുമായിരുന്നു. തുമ്പി വാ തുമ്പ കുടത്തിൽ എന്നപാട്ടിൽ കൊച്ചുകുട്ടി ചിരിച്ചുകൊണ്ട് പാടുന്നുണ്ട് പാട്ടിന്റെഅവസാനം. അഞ്ച് വയസുള്ള ബേബി ശാലിനിയുടെകഥാപാത്രമായിരുന്നു അത് പാടിയത്. അക്കച്ചിയുടെകുഞ്ഞുവാവയിലും താലം താലോലം എന്ന പാട്ട് ഒരേ സമയംകുച്ചുകുട്ടിയുടെയും മുതിർന്നആളിനെയും ശബ്ദത്തിലുംപാടുന്നുണ്ട്. അതിൽ അഭിനയിച്ചത് പൂർണ്ണിമ ജയറാമും ബേബിശാലിനിയുമായിരുന്നു. മലയാള ചലച്ചിത്ര ഗാനരംഗത്ത് അന്നുംഇന്നും ആരും പാടിയിട്ടില്ല ഇത്തരമൊരു പാട്ട്.  അങ്ങനെഅനുഗ്രഹീത ശബ്ദത്തിന് ഉടമയായിരുന്നു എസ് ജാനകി. എസ് ജാനകിയുടെ ഏത് പാട്ടാണ് മികച്ചതെന്ന് ചോദിച്ചാൽഎല്ലാം ഒന്നിനൊന്ന് മികച്ചതെന്നേ പറയാൻ കഴിയു. എസ്ജാനകി തന്നെയാണ് അവരുടെ എതിരാളി എന്ന് വേണംപറയാം. കാരണം ഓരോ പാട്ടും ഓരോ രീതിയിൽവ്യത്യസ്തമായിരിക്കും. മഞ്ഞണി കൊമ്പിൽ എന്ന മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ പാട്ട് ഇന്നും കേൾക്കുമ്പോൾ പുതുമതോന്നാറുണ്ട്. കേട്ടാൽ വീണ്ടും വീണ്ടും കേൾക്കണമെന്ന്തോന്നും അവരുടെ എല്ലാ പാട്ടുകളും. അവളുടെ രാവിലെമലർകൊടിപോലെ പഞ്ചാഗ്നിയിലെ ആടി വാ കാറ്റേകാട്ടുകുരങ്ങിലെ ഓമനത്തിങ്കൽ കിടാവോ എന്നീ പാട്ടുകൾമക്കളെ തുണി കെട്ടിയ തൊട്ടിലിൽ ഇട്ട് ആട്ടിയുറക്കുമ്പോൾപണ്ട് അമ്മമാർ പടിയിരുന്നതാണ്. മോഹം കൊണ്ടു ഞാൻ ദുരെഏതോ രാജ ഹംസത്തിലെ നാഥാ നീവരും കാലൊച്ച എന്നപാട്ടും ഇന്നും കേൾക്കുമ്പോൾ അറിയാതെ പഴയകാലത്തിലേക്ക് പോകും. ലോകം മുഴുവൻ സുഖം പകരാനായിഎന്ന ഗാനവും വാഴ്ത്തിടുന്നിതാ സ്വർഗ്ഗ നാഥാ എന്നക്രിസ്‌തീയ ഗാനങ്ങളും ദേവാലയങ്ങളിൽ ആത്മീയചൈതന്യമുയർത്തുന്നതാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അവർ പാടിയിട്ടുണ്ട്. ഈസംസ്ഥാങ്ങളിൽ നിന്നെല്ലാം മികച്ച ഗായികയ്ക്കുള്ള സംസ്ഥാനഅവാർഡ് കിട്ടിയ ഒരേ ഒരു ഗായിക ജാനകിയമ്മയാണ്. പലപ്പോഴായി ഈ സംസ്ഥാനങ്ങളിൽ നിന്ന് കിട്ടിയഅവാർഡുകളുടെ എണ്ണം മുപ്പത്തിമൂന്നാണ്. ദേശീയ തലത്തിൽനാല് പ്രാവശ്യം നാഷണൽ അവാർഡ് നേടിയ ചുരുക്കം ചിലഗായകരിൽ ഒരാളാണ് ജാനകിയമ്മ. രാജ്യത്തിന് അവർനൽകിയ സംഭാവന മാനിച്ച് അവർക്ക് പദ്മ ഭൂഷൺ രാജ്യംനൽകി ആദരിച്ചു. അംഗീകാരങ്ങളുടെ അതുല്യ ശബ്ദഭംഗിയുടെയും ഉടമയായി പ്രശസ്തിയുടെ അത്യുന്നതിയിൽനിൽക്കുമ്പോഴും അവർ അങ്ങേയറ്റം എളിമ ഉള്ളവരായിരുന്നു. ഇനിയും അവരെ പോലെ ഒരാൾ ജനക്കുമോ. എസ് ജാനകിക്ക്ആദരാഞ്ജലികൾ അർപ്പിക്കുന്നു .
Kerala

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. പൊലീസ് നടപടി ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാനാകാത്തത്. പ്രതിഷേധങ്ങളെയും വിയോജിപ്പിക്കുകയും അടിച്ചമർത്താനുള്ള സമീപനം ജാതിപത്യത്തിന് യോജിച്ചതല്ല. ഭയപ്പെടുത്തി ഭരണം […]
Kerala

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികൾക്ക് ജാമ്യമില്ല

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിഗണിച്ചു ജാമ്യം അനുവദിക്കരുതെന്ന് ഇഡി അഭിഭാഷകനും, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിൽ വാദിച്ചു. കേസിൽ […]