ഉത്തര്‍പ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു; ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു. ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മഹൂലി എന്ന പ്രദേശത്താണ് സംഭവം. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്നും അതിനാല്‍ തന്നെ ആര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒരു നില കെട്ടിടമാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ തുടരുകയാണ്. അതിനാല്‍ തന്നെ ഇത്തരം പഴകിയ കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*