മുല്ലപ്പെരിയാർ: ഏത് വിജയ് സർക്കാർ ആയാലും തീരുമാനം നടപ്പാക്കാൻ പറ്റില്ലെന്ന് എം.എം. മണി

ഉടുമ്പൻചോല: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കൂവെന്നും നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാടിന് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന അളവിൽ വെള്ളം നൽകാൻ കേരളം തയാറാണെന്നും എന്നാൽ കേരളത്തിന്‍റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും അതീവ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയിലെ മൂന്ന് താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. പച്ചമലയാളത്തിൽ പറഞ്ഞാൽ അത്തരം വ്യാജ പ്രചാരണങ്ങൾ കൈയിൽ വച്ചാൽ മതിയെന്നായിരുന്നു ഈ വിഷയത്തിലുള്ള മണിയുടെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*