കാസർഗോഡ്: കാലിക്കടവിൽ കാറിൽ കടത്താൻ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. പെരുമ്പാവൂർ അറക്കപ്പൊടി സ്വദേശികളായ പി.എ. അബ്ദുൽ സലാം(27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ(28), പി.എ. അബ്ബാസ്(50) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്നുമായി എറണാകുളത്തുനിന്നും കാസർഗോട്ടേയ്ക്ക് വരികയായിരുന്നു ഇവർ. അതെസമയം വടക്കാഞ്ചേരിയിൽ 160 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. കുന്നംകുളം സ്വദേശി ശരത്താണ് പിടിയിലായത്. വോൾവോ ബസിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് പിടി വീണത്.

Be the first to comment