തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാരെ നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്തയച്ചു.
സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലുള്ളത്.
ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി സമരം കൂടുതൽ ശക്തമാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച ബിജെപി കോർ കമ്മിറ്റി യോഗം ചേർന്ന് സമരം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികൾക്ക് രൂപം നൽകും.

Be the first to comment