സൈജൻ കണിയോടിക്കലിന് ഫോമാ ‘ലിറ്റററി എക്സലൻസ് അവാർഡ്’

കഴിഞ്ഞ ആറുവർഷമായി അക്ഷരകേരളത്തിന്റെ വളർച്ചയ്ക്കായി അർപ്പണബോധത്തോടെ പ്രവർത്തിച്ച എഡിറ്റോറിയൽ ടീമിന്റെയും, എഴുത്തുകാരുടെയും, കവികളുടെയും, കലാകാരന്മാരുടെയും, വായനക്കാരുടെയും, ഫോമാ നേതൃത്വത്തിന്റെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും പറഞ്ഞു.

പ്രവാസി മലയാള സാഹിത്യത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകിയ അക്ഷരകേരളത്തിന്റെ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. അക്ഷരകേരളത്തിൻ്റെ എല്ലാ എഡിഷനുകളും സൗജന്യമായി ലിറ്റററി ഓൺലൈൻ പ്ലാറ്റ്ഫോമായ ‘മാഗ്സ്റ്ററിൽ’ ലോകത്തെവിടെയും ലഭ്യമാണ്.

പ്രവാസി മലയാളികളുടെ സാഹിത്യ-സാംസ്കാരിക മേഖലയിൽ തുടർച്ചയായി ഗുണമേന്മയുള്ള സംഭാവനകൾ നൽകിയ വ്യക്തിത്വത്തിനുള്ള അംഗീകാരമായി ഈ വർഷത്തെ FOMAA Literary Excellence Award സൈജൻ കണിയോടിക്കലിന് സമ്മാനിച്ചത് കൺവെൻഷനിലെ ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായി മാറി.

Be the first to comment

Leave a Reply

Your email address will not be published.


*