നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് അപകടം

Screenshot

ചങ്ങനാശ്ശേരി വാഴൂർ റോഡിൽ കുരിശുംമൂടിനു സമീപം നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. അപകടത്തിൽ നിന്നും കാറിലുണ്ടായിരുന്ന നടയ്ക്കപ്പാടം സ്വദേശി ജോർജും അദ്ദേഹത്തിന്റെ നാല് മക്കളും പരുക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

​വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കടയിൽ പോകുന്നതിനായി റോഡരികിൽ കാർ നിർത്തിയിട്ട സമയത്തായിരുന്നു മരം മുകളിലേക്ക് പതിച്ചത്. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടത്തെ തുടർന്ന് വാഴൂർ റോഡിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന റോഡിലേക്ക് വീണ മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*