സോളാർ ഗൂഢാലോചന: സാക്ഷികളാണെന്ന് 4 പേരുടെ മൊഴി

സോളാർ സാമ്പത്തികത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സോളർ പീഡനക്കേസിലെ പരാതിക്കാരി എഴു തിയ 21 പേജ് കത്തിൽ 4 പേജ് കൂട്ടിച്ചേർക്കുന്നതിനു കൊട്ടാരക്കരയിൽ നടന്ന ഗൂഢാലോചനയ്ക്കു സാക്ഷികളാണന്നു കോടതിയിൽ 4 പേരുടെ മൊഴി.

കൊട്ടാരക്കര ഒന്നാം ക്ലാസ് ജു ഡീഷ്യൽ മജിസ്ട്രേട്ട് ഇ.ആർ. അർജുൻരാജിനു മുന്നിൽ ഇന്നലെ കേസിലെ സാക്ഷികളായ കുന്നിക്കോട് അനീഷ് മൻസിലിൽ എച്ച്.അനീഷ് ഖാൻ, തലവൂർ മാങ്കാല വാഴോട്ട് പുത്തൻവീട്ടിൽ സി.സൂര്യനാഥ്, ശാസ്താംകോട്ട മനക്കര ബെയ്ത്ഹിബയിൽ എ.റഷീദ്, പിടവൂർ അഞ്ജനത്തിൽ ജി. രാധാമോഹനൻ എന്നിവർ മൊഴി നൽകിയത്.

2015 മേയ് മാസത്തിൽ ഒരു ദിവസം ഉച്ചയോടെ എംസി റോഡിൽ പെന്തക്കോസ്ത് ജംഗ്‌ഷനിൽ നിർത്തിയിട്ടിരുന്ന കാറിലേക്കു മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് ഒരു കവറുമായി കയറുന്നതു കണ്ടെന്നു അനീഷ് ഖാനും സൂര്യനാഥും മൊഴി നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*