ശ​ബ​രി​മ​ല നെ​​യ്യ് ക്ര​മ​ക്കേ​ട്: മി​ക​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി 

കൊ​ച്ചി: ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ന്‍ മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്പി വേ​ണ​മെ​ന്നി​ല്ല, ഡി​വൈ​എ​സ്പി ആ​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന് ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍ വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ന്ന് സ​മ​ര്‍​പ്പി​ക്കാ​നും വി​ജി​ല​ന്‍​സി​നോ​ട് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. നെ​യ് വാ​ങ്ങു​ന്ന​തി​ന് മു​മ്പ് സാ​മ്പി​ള്‍ പോ​ലും പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ട​തി വി​മ​ര്‍​ശി​ച്ചു. 1.61 ല​ക്ഷം ലി​റ്റ​ര്‍ നെ​യ് വാ​ങ്ങു​മ്പോ​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​ല്ല.

 ഗു​ണ​നി​ല​വാ​രം മ​ന​സി​ലാ​ക്കാ​തെ എ​ങ്ങ​നെ നെ​യ്യ്  വാ​ങ്ങി എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ദേ​വ​സ്വം ക​മ്മി​ഷ​ന്‍ രേ​ഖാ​മൂ​ലം എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ത് മ​റി​ക​ട​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന വി​മ​ര്‍​ശ​ന​വും കോ​ട​തി ഉ​ന്ന​യി​ച്ചു. 

അ​തേ​സ​മ​യം, നെ​യ് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് കോ​ട​തി അ​ന്വേ​ഷ​ണം വി​ജി​ല​ന്‍​സി​ന് വി​ട്ട​ത്. കേ​സെ​ടു​ത്ത് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*