തിരുവനന്തപുരം: വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേട്ട എസ്എൻ നഗർ ഹൗസ് നമ്പർ 55 തുണ്ടുവിളാകത്തെ വീട്ടിൽ രമാദേവി (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാരീരിക അവശതകൾ മൂലമുള്ള വിഷമമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
50 ശതമാനത്തിലേറെ പൊള്ളലേറ്റ രമാദേവി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു മരണം.
ഗിരീശനാണ് ഭർത്താവ്. മക്കൾ: അനുജ, അഞ്ജു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുട്ടത്തറ മോക്ഷ കവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും.

Be the first to comment