കുറ്റിപ്പുറം ബസ് അപകടം; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്, ‘അപകട കാരണം ബസിന്‍റെ അമിത വേഗത’

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തില്‍ മോട്ടോർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അപകട കാരണം ബസിന്‍റെ അമിത വേഗതയാണെന്നാണ് മോട്ടോർ വാഹന വകപ്പിന്‍റെ റിപ്പോർട്ട്. അപകട സ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകൾ ഉണ്ട്, ബസ് അമിത വേഗത്തിൽ ആയിരുന്നതിനാൽ ഒരു വളവ് കഴിഞ്ഞു രണ്ടാമത്തെത് വളക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു, വളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാല്‍ ബസ് ഓടിയത് ഇരട്ടിവേഗത്തിലും. റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നു.

തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസാണ് കഴിഞ്ഞ അപകടത്തിൽപ്പെട്ടിരുന്നത്. ബസ് തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. അപകടത്തിൽ ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*