ക​ണ്ണി​ന് ചി​കി​ത്സി​ക്കാ​ൻ വി​ദേ​ശ​ത്ത് പോ​ക​ണ​മെ​ന്ന് അ​ഭി​ഷേ​ക് ബാ​ന​ർ​ജി, ഇ​വി​ടെ ചി​കി​ത്സി​ച്ചാ​ൽ മ​തി​യെ​ന്ന് ഹൈ​ക്കോ​ട​തി

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് ക​ണ്ണി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി. ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ത​ന്നെ ല​ഭ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റി​സ് സൗ​ഗ​ത ഭ​ട്ടാ​ചാ​ര്യ​യു​ടെ സിം​ഗി​ൾ ബെ​ഞ്ച് അ​ടി​യ​ന്ത​ര അ​നു​മ​തി​ക്കാ​യു​ള്ള ഹ​ർ​ജി ത​ള്ളി​യ​ത്.

2017-ലെ ​റോ​ഡ​പ​ക​ട​ത്തി​ൽ ക​ണ്ണി​ന് പ​രി​ക്കേ​റ്റ അ​ഭി​ഷേ​കി​ന് രാ​ജ്യ​ത്തു​ത​ന്നെ മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ണെ​ന്നും, എ​വി​ടെ​യാ​ണോ വി​ദേ​ശ​ത്താ​ണോ ചി​കി​ത്സി​ക്കു​ന്ന​ത് എ​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

2026-ലെ ​പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ​യാ​ത്ര അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് കോ​ട​തി നി​ല​പാ​ട്.

Be the first to comment

Leave a Reply

Your email address will not be published.


*