നി​യ​മ​മാ​കും വ​രെ കാ​ത്തി​രി​ക്ക​ണോ; റാഗിംഗ്: കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൂടേയെന്ന് കോടതി

കൊ​​​ച്ചി: പു​​​തി​​​യ റാ​​​ഗിം​​​ഗ് നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ ക​​​ര​​​ട് ബി​​​ല്ലി​​​ലെ നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ സ​​​ര്‍ക്കാ​​​രി​​​ന് ന​​​ട​​​പ്പാ​​​ക്കി​​​ക്കൂ​​​ടെ​​​യെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. റാ​​​ഗിം​​​ഗ് ക്രൂ​​​ര​​​ത​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ രൂ​​​പീ​​​ക​​​രി​​​ച്ച ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൌ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന പ്ര​​​ത്യേ​​​ക ബെ​​​ഞ്ചാ​​​ണു സ​​​ര്‍ക്കാ​​​രി​​​നോ​​​ട് ഇ​​​ക്കാ​​​ര്യം ആ​​​രാ​​​ഞ്ഞ​​​ത്.നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വി​​​ഷ​​​യം 14ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

കോ​​​ള​​​ജു​​​ക​​​ളി​​​ലും സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും റാ​​​ഗിം​​​ഗ് ക​​​ര്‍ശ​​​ന​​​മാ​​​യി നേ​​​രി​​​ടാ​​​ന്‍ സ​​​മ​​​ഗ്ര റാ​​​ഗിം​​​ഗ് നി​​​രോ​​​ധ​​​ന നി​​​യ​​​മം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ര​​​ള ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ് അ​​​ഥോ​​​റി​​​റ്റി സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. പു​​​തി​​​യ റാ​​​ഗിം​​​ഗ് ബി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന്‍റെ സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും അ​​​ന്തി​​​മ​​​മാ​​​ക്കാ​​​ന്‍ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് അ​​​തു​​​വ​​​രെ ക​​​ര​​​ട് ബി​​​ല്ലി​​​ലെ നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍ദേ​​​ശം കോ​​​ട​​​തി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്.

Be the first to comment

Leave a Reply

Your email address will not be published.


*