കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും

നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും. ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കാൻ രാജ്യ വ്യാപക പര്യടനവും തുടർ സമരപരിപാടികളും ചർച്ചയാകും. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ പാർട്ടി വക്താക്കളും പ്രധാനപ്പെട്ട പ്രവർത്തകരും പങ്കെടുക്കും.

ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വോളണ്ടിയർമാരോടും വിദ്യാർത്ഥികളോടും സിജെപി നേതൃത്വം ചർച്ച നടത്തിയിരുന്നു. രാജ്യവ്യാപക പര്യടനമായ ലിസനിംഗ് ടൂറിന്റെ സമയക്രമം നാളെ പുറത്ത് വിട്ടേക്കും. എന്നാൽ സിജെപി രാഷ്ട്രീയ പാർട്ടി ആക്കാനുള്ള പദ്ധതിയില്ലെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ജാർഖണ്ഡ്, പഞ്ചാബ് അടക്കം മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിൽ സ്വീകരിക്കുന്ന നിലപാടും യോഗത്തിൽ ചർച്ചയാകും.

Be the first to comment

Leave a Reply

Your email address will not be published.


*