നീ​​​ട്ടിയത് മതി; അഭിമന്യു വധക്കേസിലെ വിചാരണ നാലു മാസത്തിനകം തീര്‍ക്കണം: ഹൈക്കോടതി

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍ അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​ക്കി വി​​​ധി പ​​​റ​​​യ​​​ണ​​​മെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യോ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ര​​​ണ്ടു​​​ത​​​വ​​​ണ സ​​​മ​​​യം നീ​​​ട്ടി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടും വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​യി​​​ല്ലെ​​​ന്നും ഇ​​​നി​​​യും സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​ന​​​ന്ത​​​മാ​​​യി നീ​​​ണ്ടു​​​പോ​​​കു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ അ​​​മ്മ ഭൂ​​​പ​​​തി ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു നി​​​ര്‍ദേ​​​ശം.

വി​​​ചാ​​​ര​​​ണ അ​​​നി​​​ശ്ചി​​​ത​​​മാ​​​യി നീ​​​ളു​​​ന്ന​​​ത് പ്ര​​​തി​​​ക​​​ള്‍ ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍ജി. ഒ​​​മ്പ​​​തു മാ​​​സ​​​ത്തി​​​ന​​​കം വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ന്‍ 2025 ജ​​​നു​​​വ​​​രി​​​യി​​​ല്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഈ ​​​സ​​​മ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടും വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നാ​​​യി​​​ല്ല. തു​​​ട​​​ര്‍ന്ന് നാ​​​ലു മാ​​​സം​​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. എ​​​ന്നാ​​​ല്‍ ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണു കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ച​​​ത്.

സാ​​​ക്ഷി​​​വി​​​സ്താ​​​രം എ​​​പ്പോ​​​ള്‍ തു​​​ട​​​ങ്ങു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​ക്കി വി​​​ധി പ​​​റ​​​യാ​​​ന്‍ കോ​​​ട​​​തി വീ​​​ണ്ടും നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

Be the first to comment

Leave a Reply

Your email address will not be published.


*