മു​ടി മു​ത​ൽ കാ​ലി​ക്കു​പ്പി​വ​രെ! യു​ദ്ധ​വ​റു​തി​യി​ൽ ഇ​റാ​ൻ: കി​ട്ടു​ന്ന​തെ​ന്തും വി​റ്റ് ജ​നം

ടെ​ഹ്‌​റാ​ൻ: യു​എ​സു​മാ​യു​ള്ള യു​ദ്ധം ആ​റാം മാ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ഇ​റാ​ൻ ജ​ന​ത ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. സ്വ​ന്തം മു​ടി മു​ത​ൽ പെ​ർ​ഫ്യൂം കു​പ്പി​ക​ൾ വ​രെ ക​യ്യി​ൽ കി​ട്ടു​ന്ന​തെ​ന്തും വി​റ്റോ വാ​ട​ക​യ്ക്ക് കൊ​ടു​ത്തോ ജീ​വി​ത​ച്ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ. യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ഒ​രു ‘അ​തി​ജീ​വ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ’ ത​ന്നെ രൂ​പ​പ്പെ​ട്ട​താ​യി ഇ​റാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ‘ഇ​ൽ​ന’ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സാ​ധാ​ര​ണ സ​മ​യ​ത്ത് യാ​തൊ​രു ഉ​പ​യോ​ഗ​വു​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ പോ​ലും ഇ​പ്പോ​ൾ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​ണ്. ഇ​റാ​നി​ലെ പു​തി​യ ട്രെ​ൻ​ഡു​ക​ളി​ലൊ​ന്ന് മു​ടി വി​ൽ​പ്പ​ന​യാ​ണ്. മു​ടി​യു​ടെ നീ​ളം, നി​റം, ഗു​ണം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ആ​യി​ര​ക്ക​ണ​ക്കി​ന് റി​യാ​ലാ​ണ് ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ, ചെ​രി​പ്പു​ക​ൾ, പെ​ർ​ഫ്യൂം കു​പ്പി​ക​ൾ എ​ന്നി​വ​യെ​ല്ലാം ഓ​ൺ​ലൈ​ൻ വ​ഴി വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കു​ന്നു​ണ്ട്.

ലാ​പ്ടോ​പ്പു​ക​ൾ അ​ധി​ക വ​രു​മാ​ന​ത്തി​നു​ള്ള വ​ഴി​യാ​യി മാ​റി. ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കു​മാ​യി മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലാ​പ്ടോ​പ്പു​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​ത്. വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​റേ​നി​യ​ൻ റി​യാ​ലി​ന്‍റെ മൂ​ല്യം ത​ക​ർ​ന്നു. ക​ഴി​ഞ്ഞ മാ​സ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് പ​ണ​പ്പെ​രു​പ്പം 66 ശ​ത​മാ​ന​ത്തി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വാ​നോ​ള​മു​യ​രു​ക​യും ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ ശേ​ഷി ക്ര​മാ​തീ​ത​മാ​യി താ​ഴു​ക​യും ചെ​യ്ത​തോ​ടെ, നി​ത്യ​ചി​ല​വു​ക​ൾ പോ​ലും ന​ട​ത്താ​നാ​കാ​തെ ഭ​ക്ഷ്യ​സാ​മ​ഗ്രി​ക​ൾ ത​വ​ണ വ്യ​വ​സ്ഥ​യി​ൽ വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ.

Be the first to comment

Leave a Reply

Your email address will not be published.


*