പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ നീ​ക്കം ചെ​യ്ത സം​ഭ​വം: ‘സേ​ഫ് ഹാ​ർ​ബ​ർ’ സം​ര​ക്ഷ​ണം പി​ൻ​വ​ലി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വീ​ഡി​യോ ഫെ​യ്‌​സ്ബു​ക്കി​ൽ നി​ന്ന് താ​ത്കാ​ലി​ക​മാ​യി നീ​ക്കം ചെ​യ്ത സം​ഭ​വ​ത്തി​ൽ മെ​റ്റാ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് വ്യ​ക്തി​പ​ര​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ സം​ബ​ന്ധി​ച്ച പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി. മൂ​ന്ന് ദി​വ​സ​ത്തി​ന​കം മാ​പ്പ് പ​റ​യു​ക​യും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ ഐടി നി​യ​മ​ത്തി​ലെ ‘സേ​ഫ് ഹാ​ർ​ബ​ർ’ സം​ര​ക്ഷ​ണം റ​ദ്ദാ​ക്കു​മെ​ന്നും പാ​ന​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി, 140 കോ​ടി ജ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ നീ​ക്കം ചെ​യ്ത​ത് രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. സാ​ങ്കേ​തി​ക ത​ക​രാ​റ് മൂ​ല​മാ​ണ് പോ​സ്റ്റ് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​തെ​ന്ന മെ​റ്റ​യു​ടെ വി​ശ​ദീ​ക​ര​ണം കേ​ന്ദ്ര വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വും പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യും ത​ള്ളി. 

സെ​ക്ഷ​ൻ 79 പ്ര​കാ​ര​മു​ള്ള സു​ര​ക്ഷ ന​ഷ്ട​മാ​കു​ന്ന​തോ​ടെ പ്ലാ​റ്റ്‌​ഫോ​മി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ ക​മ്പ​നി അ​ധി​കൃ​ത​ർ​ക്കെ​തി​രെ നേ​രി​ട്ട് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​ധി​കാ​രം ല​ഭി​ക്കും. ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വാ​ഗ്ദാ​നം ചെ​യ്ത് വി​ദ്യാ​ർ​ത്ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ച ഇ​ൻ​സ്റ്റ​ഗ്രാം, ഫെ​യ്‌​സ്ബു​ക്ക് വീ​ഡി​യോ​യാ​ണ് മി​നി​റ്റു​ക​ളോ​ളം ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്.

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് സ​മി​തി ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗൂ​ഗി​ൾ, യൂ​ട്യൂ​ബ്, എ​ക്‌​സ്, ഫെ​യ്‌​സ്ബു​ക്ക്, വാ​ട്ട്‌​സ്ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം, സ്‌​നാ​പ്ചാ​റ്റ് തു​ട​ങ്ങി​യ എ​ല്ലാ പ്ലാ​റ്റ്‌​ഫോ​മു​ക​ളും നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി. 

Be the first to comment

Leave a Reply

Your email address will not be published.


*