Kerala
വീണ്ടും വിവാഹം ചെയ്തു; പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മക്കൾ പിടിയിൽ
തിരുവനന്തപുരം: പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മക്കൾ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ശിവകുമാർ (29), ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്. നരുവാമൂട് വെളുംകെട്ടുവിള ഭാഗത്ത് ആക്രിക്കട നടത്തിവന്നിരുന്ന മുരുകനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ജൂൺ 26ന് പുലർച്ചയോടെ ആയിരുന്നു ആക്രമണം. മുരുകൻ മറ്റൊരു വിവാഹം ചെയ്തതിലുള്ള വിരോധവും സ്വത്തുതർക്കവുമാണ് ആക്രമണത്തിന് കാരണം. […]
