ഹ്യൂസ്റ്റൺ:നോർത്ത് അമേരിക്കൻ കുടിയേറ്റ മലയാളികൾ കഠിന പ്രയത്നങ്ങളിൽ കൂടി കരുത്താർജിച്ചവരും എന്നും നാടിന്റെ കൈതാങ്ങലുകാരുമെന്ന് മുൻ ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റൺ [മാഗ്] ൻ്റെ സ്വീകരണ യോഗത്തിൽ സംസാരിക്കയായിരുന്നു മുൻ കേരള ആരോഗ്യ മന്ത്രിയും കോവിഡിനെയും നിപ്പയെയും ഇഡ്യയിൽ ഏറ്റവും ഫല പ്രദമായ രീതിയിൽ പ്രതിരോധിച്ച ശ്രീമതി ഷൈലജ ടീച്ചർ.
മാഗ് മുൻ പ്രസിഡന്റും ഫോർട്ട് ബൈൻഡ് കൗണ്ട് ജഡ്‌ജുമായ സുരേന്ദ്രൻ പട്ടേലിന്റെ കോടതി നടപടികൾ കൈകാര്യം ചെയ്യുന്ന അനുഭവം നേരിട്ട് കണ്ടത് അഭിമാന പൂർവ്വം മുൻമന്ത്രി വേദിയിൽ പങ്കിട്ടു.
കേരളത്തിന്റെ പഴയ സംസ്കാരത്തിന്റെയും പുരോഗതികളുടെയും പിന്നിട്ടി വഴികൾ ചെറുകഥകൾ, നോവലുകൾ ചലചിത്രങ്ങൾ വഴി പുതിയ തലമുറക്ക് ദർശിക്കാമെന്ന് സ്വീകരണം ഏറ്റ് വാങ്ങി കൊണ്ട് എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവും നടനുമായ തമ്പി ആൻ്റണി സംസാരിച്ചു.
മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെ സമ്മേളനത്തിൽ പ്രശസ്‌ത സിനിമാ താരം ബാബു ആന്റണി,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്,സെക്രട്ടറി വിനോദ് ചെറിയാൻ,വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാം,പി.ആർ.ഒ സുബിൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വിശിഷ്ഠ അതിഥിയെ ഹ്യൂസ്റ്റണിൽ ക്ഷണിച്ച മാഗ് മുൻ സെക്രട്ടറി സുബിൻ കുമാരൻ, മാഗ് ബോർഡ് ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം, ജിൻസ് മാത്യു,ബെനിജ്ഞാ ചെറു, അമ്പിളി ആന്റണി,മോൻസി കുര്യാക്കോസ്, സ്വീകരണ യോഗത്തിന് നേതൃത്യം നൽകി.

Be the first to comment