ഗർഭിണിയായ കാമുകിയെ ബേസ്‌ബോൾ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന സംഭവം: പ്രതിക്ക് 30 വർഷം തടവ്

ന്യൂ ജേഴ്‌സി: ഗർഭിണിയായ കാമുകിയെ ബേസ്‌ബോൾ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ പ്രതിക്ക് 30 വർഷം തടവുശിക്ഷ. ന്യൂ ജേഴ്‌സി സ്വദേശിയായ ബോറിസ് ലെയ്‌നസ്-റോസാലെസിനാണ് (28) കോടതി ശിക്ഷ വിധിച്ചത്. 25 കാരിയായ ലെസ്‌ലിയാനെറ്റ് ക്വിന്റാന-ബെറ്റാൻകോർട്ട് ആണ് കൊല്ലപ്പെട്ടത്. ക്രൂരമായ ആക്രമണത്തിൽ യുവതിയും വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരണപ്പെട്ടു.

ആദ്യം യുവതി കോണിപ്പടിയിൽ നിന്ന് താഴേക്ക് വീണതാണെന്ന് വരുത്തിതീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചെങ്കിലും, പിന്നീട് കൊലപാതകക്കുറ്റം (First-degree murder) സമ്മതിക്കുകയായിരുന്നു. വീടിന്റെ പിൻവശത്തുനിന്ന് രക്തം പുരണ്ട ബാറ്റും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തു.

ജഡ്ജി ജോസഫ് ലെവിൻ വിധിച്ച 30 വർഷത്തെ തടവുശിക്ഷയിൽ പ്രതിക്ക് സമയത്തിന് മുൻപുള്ള മോചനത്തിനോ പരോളിനോ അർഹതയുണ്ടായിരിക്കില്ല.

Be the first to comment

Leave a Reply

Your email address will not be published.


*