കൊല്ലം: ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു. വരവിള സന്നിധാനത്ത് അഭിലാഷ്– ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു. സാരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂട്ടത്തോടെ നടക്കുന്ന തെരുവുനായകൾ ക്ലാപ്പന പഞ്ചായത്തിൽ ഭീഷണി ആയിരിക്കുകയാണ്. അടുത്തിടെ ഒരു വീട്ടിൽ നിന്ന് 17 കോഴികളെ തെരുവുനായ കടിച്ചുകൊന്നിരുന്നു.

Be the first to comment