ദുബായ്: ഹോർമൂസ് കടലിടുക്കിൽ ഒമാൻ തീരത്ത് മിസൈൽ ആക്രമണത്തിൽ ചരക്കുകപ്പലിനു തീപിടിച്ച് എൻജിനീയറെ കാണാതായി. ലൈബീരിയയുടെ പതാകയുള്ള ‘മിനൻ പയനിയർ’ എന്ന കപ്പലിനുനേരെയാണ് മിസൈൽ ആക്രമണമുണ്ടായത്. എൻജിൻ റൂമിൽ വൻ തീപിടിത്തമുണ്ടായെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. യെമനിലെ ഹൂതികൾ സൗദിയിലെ നജ്റാൻ വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം നടത്തി. നാശമില്ലെന്ന് സൗദിയിലെ പ്രധാന എണ്ണ കമ്പനിയായ അരാംകോ അറിയിച്ചു.
ഹോർമൂസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാനു സമ്പൂർണ നിയന്ത്രണവും പുറത്തേക്കുള്ള പാതയിൽ ഒമാനു ഭാഗിക നിയന്ത്രണവും നൽകുന്ന ധാരണയ്ക്ക് ഇറാൻ–ഒമാൻ ചർച്ച തുടരുകയാണെന്നാണു റിപ്പോർട്ടുകൾ.

Be the first to comment