Kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നുവെന്ന പരാതി; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും; വിശദാംശങ്ങള്‍ ഇങ്ങനെ

ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നുവെന്ന പരാതിയില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത മൂന്നുമാസത്തേക്ക് ആഴ്ചയില്‍ 5 പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ഡ്രൈവിങ് സ്ലോട്ട് എണ്ണം 50 ആയി ഉയര്‍ത്താനും വകുപ്പ് […]
India

ഐതിഹാസിക പ്രതിഷേധത്തിന് ഒപ്പം ചേര്‍ന്നത് രാഹുല്‍ ഗാന്ധിയുടെ ഇമേജ് മാറ്റിയോ? മിന്നല്‍ സമരത്തിലൂടെ കോണ്‍ഗ്രസ് ആര്‍ജിച്ചത്…

രാഹുല്‍ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന് ശക്തമായി തിരിച്ചുവരാനുള്ള കരുത്തു നല്‍കുന്നുണ്ട് കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് വഴിവച്ച സമരം. നേരിട്ട് ജന്തര്‍ മന്തറിലേക്ക് എത്തിയില്ലെങ്കിലും സമരത്തിന് ശക്തമായി പിന്തുണ രാഹുല്‍ നല്‍കി. കേന്ദ്രസര്‍ക്കാറിന്റെ വീഴ്ചകള്‍ കൂടുതല്‍ വര്‍ദ്ധിത വീര്യത്തോടെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ രാഹുല്‍ ഗാന്ധി ഇനി ശ്രമിക്കും. ജന്തര്‍ മന്തറില്‍ […]
Kerala

വഞ്ചിയൂരില്‍ പട്ടാപ്പകല്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്ന സംഭവം: പ്രതികള്‍ പിടിയില്‍

തിരുവനന്തപുരത്ത് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി പ്രദീപ് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രദീപിനൊപ്പം വിനീത്,റാസിം, ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയിലാണ് വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. ചമ്പക്കട സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്. പ്രദീപും വിശാഖും […]
Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; മണിക്കൂറുകളായിട്ടും നിയന്ത്രണ വിധേയമാക്കാനായില്ല

കോഴിക്കോട് ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം മണിക്കൂറുകളായിട്ടും നിയന്ത്രണ വിധേയമാക്കാനായില്ല. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. രേണുക എന്ന വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. തീ അണക്കാനുള്ള പരിശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ 15 യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു. തീപിടിച്ച് ഏഴുമണിക്കൂര്‍ പിന്നിട്ടിട്ടും തീ […]
India

സിജെപിയുടെ പാർലമെന്റ് മാർച്ച്; പെല്ലറ്റ് ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്കേറ്റത് 5 പേർക്ക്; പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങൾക്കുമിടെ പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പൊതുപരിക്ഷ നിയന ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. പരീക്ഷ ക്രമക്കേടിൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകും എന്നാണ് സൂചന. […]
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജൂലൈ 30 വരെ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ മഴയുടെ അളവില്‍ വര്‍ധനവ് ഉണ്ടാകും. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അഞ്ചു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, […]
News

‘ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നു’; പ്രകീര്‍ത്തിച്ച് മുജ്തബ ഖമനയി

ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നുണ്ടെന്ന് ഖമനയി പറഞ്ഞു. ഹിസ്ബുള്ളയെ പ്രതിരോധിക്കുന്നത് ഒരു ‘തന്ത്രപരമായ കടമ’യായി ടെഹ്റാന്‍ കണക്കാക്കുന്നുവെന്ന് ഖമനയി വ്യക്തമാക്കി. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏത് കരാറിലും, ലബനന് നേരെയുള്ള ഇസ്രായേല്‍ ആക്രമണം ‘പൂര്‍ണ്ണമായും നിരുപാധികമായും […]
News

‘യുക്രെയ്ന്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കും’; മുന്നറിയിപ്പുമായി ഇറാന്‍

കാസ്പിയന്‍ കടലില്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ യുക്രെയ്ന്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്നും ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. യുക്രെയ്ന്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. കാസ്പിയന്‍ കടലില്‍ വാണിജ്യ […]
India

ഫ്രണ്ട്‌സ്, പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി

വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാനും പ്രശ്‌ന പരിഹാരത്തിനുമായി ഇനി എന്തെല്ലാം ചുവടുവയ്പ്പുകളാണ് ഉണ്ടാകുകയെന്ന് വിശദീകരിച്ചുകൊണ്ടാണ് വിഡിയോ. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരീക്ഷാ നടത്തിപ്പുമായി […]
Kerala

എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഡല്‍ഹിക്ക്

എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം. ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഡല്‍ഹിയില്‍ എത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ കെ മുരളീധരന്‍ കാണുക. തിരുവനന്തപുരത്തെയും പുതിയ മെഡിക്കല്‍ കോളജിനെ സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയാകും. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിര്‍ദേശം […]