ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 ആണ്ട് തികയുന്നു; ആ​ണ​വദു​ര​ന്ത​ത്തി​ല്‍ പി​റ​ന്ന അ​പൂ​ര്‍വ ലോ​ഹത്തെക്കുറിച്ച് ശാ​സ്ത്ര​ലോ​കം

1945 ഓ​ഗ​സ്റ്റ് ആ​റ്; മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ ദി​നം. നേ​രം പു​ല​രു​ന്പോ​ൾ, ഹി​രോ​ഷി​മാ ന​ഗ​ര​ത്തി​ലെ ജീ​വി​തം യു​ദ്ധ​ഭീ​തി​ക​ൾ​ക്കി​ട​യി​ലും സാ​ധാ​ര​ണ​മാ​യി​രു​ന്നു. പ്രാ​ദേ​ശി​ക​സ​മ​യം 8.15ന് ​അ​തു സം​ഭ​വി​ച്ചു, ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ അ​ണു​ബോം​ബ് ആക്രമണം. അ​മേ​രി​ക്ക​യു​ടെ യു​ദ്ധ​വി​മാ​നം വ​ർ​ഷി​ച്ച ലി​റ്റി​ൽ ബോ​യ് എ​ന്ന അ​ണു​ബോം​ബ്, ഹി​രോ​ഷി​മ ന​ഗ​ര​ത്തെ വി​ഴു​ങ്ങി. അ​ഗ്നി​യും പു​ക​പ​ട​ല​ങ്ങ​ളും ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ന്നു. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ആ ​ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. ആ മഹാദുരത്തിന് ഓഗസ്റ്റ് ആറിന് 81 വർഷം പൂർത്തിയാകുകയാണ്.

ഇ​പ്പോ​ൾ, ആ ​ദു​ര​ന്ത​ന​ഗ​ര​ത്തി​ൽ പു​തി​യൊ​രു ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണു ശാ​സ്ത്ര​ലോ​കം. അ​ണു​ബോം​ബ് സ്‌​ഫോ​ട​നം സൃ​ഷ്ടി​ച്ച അ​തി​തീ​വ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍, ഭൂ​മി​യി​ല്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പു​തി​യൊ​രു ലോ​ഹ​ക്കൂ​ട്ട് രൂ​പ​പ്പെ​ട്ട​താ​യാണ് ശാ​സ്ത്ര​ജ്ഞ​ർ കണ്ടെത്തിയിരിക്കുന്നത്. മ​നു​ഷ്യ നി​ര്‍​മി​ത​മാ​യ അ​തി​തീ​വ്ര പ്ര​ക്രി​യ​ക​ളി​ലൂ​ടെ മു​ന്‍​പ് ക​ണ്ടി​ട്ടി​ല്ലാ​ത്ത പു​തി​യ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ രൂ​പ​പ്പെ​ടാം എ​ന്ന​തിന്‍റെ തെ​ളി​വാ​ണ് ഗവേഷകരുടെ ​ക​ണ്ടെ​ത്ത​ല്‍.

ഹി​രോ​ഷി​മൈ​റ്റു​ക​ള്‍
ആ​റ്റം​ബോം​ബ് സ്‌​ഫോ​ട​ന​ത്തി​നുശേ​ഷം ഹി​രോ​ഷി​മ കടൽത്തീരത്തെ മ​ണ​ല്‍​ത്ത​രി​ക​ളി​ലെ ഹി​രോ​ഷി​മൈ​റ്റു​ക​ള്‍ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ചെ​റി​യ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ അ​സാ​ധാ​ര​ണ മി​ശ്രി​തം തി​രി​ച്ച​റി​ഞ്ഞ​ത്.

സ്‌​ഫോ​ട​ന​സ​മ​യ​ത്ത് ഉ​യ​ര്‍​ന്ന 12,000 ഡി​ഗ്രി ഫാ​ര​ന്‍​ഹീ​റ്റി​ലു​മ​ധി​കം വ​രു​ന്ന ഭീ​ക​ര​മാ​യ ചൂ​ടി​ല്‍ ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ള്‍, ലോ​ഹ​ങ്ങ​ള്‍, മ​ണ്ണ്, ചി​ല്ലു​ക​ള്‍, വെ​ള്ളം എ​ന്നി​വ നി​മി​ഷ​നേ​രം കൊ​ണ്ട് ആ​വി​യാ​യി മാ​റി​യി​രു​ന്നു. ഹൈ-​പ​വ​ര്‍ ഇ​ല​ക്ട്രോ​ണ്‍ മൈ​ക്രോ​സ്‌​കോ​പ്പും എ​ക്‌​സ്-​റേ ഡി​ഫ്രാ​ക്ഷ​നും ഉ​പ​യോ​ഗി​ച്ച് അ​വ​ശി​ഷ്ട​ങ്ങ​ളി​ലെ ചെ​റി​യ ലോ​ഹ​ക​ണി​ക​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സാ​ധാ​ര​ണ​യാ​യി കാ​ണു​ന്നതിൽനിന്നു വ്യത്യസ്തമായ അ​പൂ​ര്‍​വ ക​ണി​ക ശാ​സ്ത്ര​ജ്ഞ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്.

Be the first to comment

Leave a Reply

Your email address will not be published.


*