കോറോ ഹെൽത്തിന് പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സ്വകാര്യ കമ്പനിയായ ടാൽറോപ്പിലെ കൂട്ട പിരിച്ചുവിടൽ പ്രശ്നം ഒത്തുതീർപ്പിലേക്ക്. ഒക്ടോബർ 31ന് മുമ്പ് ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാമെന്ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ ധാരണയായി.
ചർച്ചയിൽ ലേബർ കമ്മീഷണർക്ക് പുറമേ കമ്പനിയിലെ ജീവനക്കാരും കമ്പനി അധികൃതരും പങ്കെടുത്തു.
നഷ്ടപരിഹാര തുക നൽകുന്ന കാര്യത്തിൽ നവംബർ ആദ്യവാരം വീണ്ടും ചർച്ച നടക്കും. എഐ സാങ്കേതികവിദ്യയുടെ വരവോടെ തങ്ങള്‍ 250 കോടി രൂപയുടെ ‘ഇക്കോ സിസ്റ്റം’ അടച്ചുപൂട്ടി അടുത്ത ബിസിനസ് സംരംഭങ്ങളിലേക്കു കടക്കുകയാണെന്ന പ്രഖ്യാപനത്തോടെ കമ്പനി 300ഓളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് കഴിഞ്ഞ മാസമാണ്. പിന്നാലെ പ്രശ്നം വേഗം പരിഹരിക്കാൻ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ന് ചർച്ച നടന്നത്.

Be the first to comment