Obituaries

ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

66 വയസ്സായിരുന്നു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.  ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് […]
Kerala

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി കെ ശ്രീമതി

വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസയച്ച് സി പി എം നേതാവ് പി കെ ശ്രീമതി. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. നഷ്ടപരിഹാരം നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളിൽ ലഭിക്കണമെന്നും നോട്ടീസിൽ പറയുന്നു. അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് […]
Kerala

16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലി ചെയ്‌തു വന്ന യുവതിയുടെ പ്രസവ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. യുവതിയെ ഉടൻ തന്നെ കോഴിക്കോട് എത്തിക്കും. ഗർഭിണിയായ വിവരം […]
India

കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സർക്കാർ ജോലി നല്‍കാനുള്ള ഉത്തരവ് റദ്ദാക്കി

കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സർക്കാർ ജോലി നല്‍കാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രി വിജയ് നേതൃത്വം നല്‍കുന്ന ടിവികെ പാർട്ടിയുടെ പൊതുയോഗത്തിനിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ നല്‍കിയ ആശ്രിത നിയമന ഉത്തരവാണ് കോടതി അസാധുവാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ സി.വി. കാർത്തികേയനും […]
Kerala

മലപ്പുറത്ത് നിന്ന് യൂട്യൂബറെ കാണാനില്ലെന്ന് പരാതി; വ്‌ലോഗിന്റെ ഭാഗമായി യാത്ര പോയശേഷം പിന്നീട് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന് വീട്ടുകാര്‍

യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദ്‌നെയാണ് കാണാതായത്. വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്തുന്ന യൂട്യൂബറാണ് ദില്‍ഷാദ്. ദില്‍ഷാദ്‌ന്റെ യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിന് നിരവധി സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. കഴിഞ്ഞ ആറാം തിയതിയാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയത്. നാലുദിവസമായി യാതൊരു […]
Cinema

സെലക്ടീവെന്ന വിമര്‍ശനവും ഫലം കണ്ടു; കേരളത്തിലെ പിഎസ്‌സി സമരത്തെ അനുകൂലിച്ച് കൂടുതല്‍ സെലിബ്രിറ്റികള്‍

ഡല്‍ഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതല്‍ സെലിബ്രിറ്റികള്‍. രഞ്ജിനി ഹരിദാസ്, ടൊവിനോ തോമസ്, നസ്ലിന്‍, ചന്തു സലിംകുമാര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ഇത് അധികാരികള്‍ എത്രയും പെട്ടെന്ന് ഇടപെടേണ്ട വിഷയമെന്ന് […]
India

സിജെപി സമരവേദിയില്‍ 2873 ക്രിമിനലുകള്‍ എത്തിയതായി ഡല്‍ഹി പൊലീസ്; കണ്ടുപിടിച്ചത് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ വഴിയെന്ന് വാദം

ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി സമരവേദിയില്‍ 2873 ക്രിമിനലുകള്‍ എത്തിയതായി ഡല്‍ഹി പൊലീസ്. ജൂലൈ 20-നും 25-നും ഇടയിലാണ് ഇവര്‍ ജന്തര്‍ മന്തറില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ വഴിയാണ് ക്രിമിനലുകളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. അക്രമ സംഭവങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. […]
Latest

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിനരികെ അനില്‍ മേനോന്‍

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ അനില്‍ മേനോന്‍. ഓഗസ്റ്റ് 6നാണ് നാസയിലെ ശാസ്ത്രജ്ഞന്‍ അനില്‍ മേനോന്‍ ആറര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സ്‌പേസ് വാക്ക് നടത്തുക. ഓഗസ്റ്റ് ആറിന് വൈകിട്ട് 5:30നാണ് നാസയുടെ 96-ാം ബഹിരാകാശ നടത്തം. അനില്‍ മേനോനും നാസയുടെ തന്നെ ജെസീക്കാ മേയറും […]
India

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

അമിത് ഷായുടെ പ്രസ്താവനയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ ലോക്‌സഭയില്‍ ഇന്ന് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചയുമായി സഹകരിക്കുമെന്ന് ഇന്നലെ സ്പീക്കര്‍ ഓം ബിര്‍ളയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. ആറ് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുന്നത്. ഭരണപക്ഷത്തിനു വേണ്ടി എംപിമാരായ തേജസ്വി സൂര്യയും […]