Latest

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യതയുണ്ട്; ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്

ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുകയാണെന്നും, സംഘര്‍ഷങ്ങള്‍ പരിഹരിച്ച് കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ ഇറാനുമായി വളരെ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവ ഫലിച്ചില്ലെങ്കില്‍, ഞങ്ങള്‍ അതിശക്തമായ സൈനിക നടപടികളിലേക്ക് കടക്കും – ട്രംപ് വ്യക്തമാക്കി. […]
News

ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനങ്ങള്‍; ഇറാന്റെ ആക്രമണമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍

ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനങ്ങള്‍. ഇറാന്റെ ആക്രമണമെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഇറാഖിലെ കുര്‍ദിസ്താന്‍ മേഖലയിലയിലും ഇറാന്റെ കനത്ത ഡ്രോണ്‍ ആക്രമണമുണ്ടായി. വടക്കന്‍ ഇറാഖിലെ ഖോര്‍ മോര്‍ ഗ്യാസ് പാടത്തിന് നേരെ ആക്രമണം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എര്‍ബിലില്‍ ഏഴ് തവണ […]
Kerala

കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതി; സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയേക്കും

കൊല്ലം കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയേക്കും. സംഭവം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് ആഭ്യന്തര വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അടിയന്തര റിപ്പോര്‍ട്ട് തേടിയത്. ആരോപണ വിധേയനായ പൊലീസുകാരനില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി […]
India

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഉറപ്പ് കേന്ദ്രം പാലിച്ചില്ലെന്ന് സിജെപി; പൊലീസ് ക്രൂരത പങ്കുവയ്ക്കാന്‍ സിജെപി ‘സാക്ഷി’ വെബ്‌സൈറ്റ് തുടങ്ങി

ജന്തര്‍ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സിജെപി വാര്‍ത്താ സമ്മേളനത്തിലൂടെ കുറ്റപ്പെടുത്തി. പൊലീസ് ക്രൂരത പങ്കുവയ്ക്കാന്‍ സാക്ഷി എന്ന പേരില്‍ സിജെപി വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് നിയമ സഹായം ഉറപ്പാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന […]
Cinema

ലക്ഷ്മിപ്രിയക്ക് എതിരായ പരാതി; അന്‍സിബയ്ക്ക് തിരിച്ചടി; കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയില്‍ നടി അന്‍സിബയ്ക്ക് തിരിച്ചടി. കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്നും നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു, ഓണ്‍ലൈന്‍ ചാനലുകളുടെ ഇന്റര്‍വ്യൂകളില്‍ തന്നെക്കുറിച്ച് അപവാദം പറയുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബ ഹസ്സന്റെ പരാതി. കേസെടുക്കാനുള്ള കുറ്റങ്ങള്‍ ഇതിലില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് […]
Kerala

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. എം.കെ. റാമിനെ കസ്റ്റഡിയിൽ വിട്ടു

അഞ്ച് ദിവസത്തേക്കാണ് തലശേരി സെഷൻസ് കോടതി പ്രതിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘം കേസിന്റെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അതേസമയം ഡെന്റല് കോളജ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ റാമിനെ നേരിട്ടെത്തിച്ച്‌ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. […]
Kerala

ടി.ജി മോഹൻദാസിന്റെ വിവാദ പരാമർശം; സൈബർ സെൽ IG അന്വേഷിക്കും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം സൈബർ സെൽ IG പി പ്രകാശ് അന്വേഷിക്കും. AIYF സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്. സമരങ്ങൾ […]
US Malayalees

എന്നും ഫോമയ്‌ക്കൊപ്പം! സണ്ണി കല്ലൂപ്പാറ ഫോമാ എമ്പയര്‍ റീജിയന്റെ റീജീയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ന്യൂയോര്‍ക്ക്: സേവനരംഗത്തും കലാ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലും സമാനതകളില്ലാത്ത അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ എന്ന സണ്ണി നൈനാന്‍ ഫോമാ എമ്പയര്‍ റീജിയന്റെ റീജീയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നു. ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി രണ്ടുവട്ടം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം സംഘാടന മികവിന്റെ സുതാര്യതയോടെയാണ് ജനവിധി തേടുന്നത്. ഫോമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അധികാരത്തിന്റെ […]
US Malayalees

പ്രത്യാശയുടെയും കൂട്ടായ്മയുടെയും പ്രേക്ഷിതദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

ഡോ. ജോർജ് എം. കാക്കനാട് സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയോടും പ്രചോദനാത്മകമായ വാലിഡെക്റ്ററി (സമാപന) സമ്മേളനത്തോടും കൂടിയാണ് നാല് ദിവസം നീണ്ടുനിന്ന കൺവെൻഷൻ അവസാനിച്ചത്. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി എത്തിയ വൈദികരും […]
Latest

ഹൂസ്റ്റണിൽ വെടിവെപ്പ്: 17-കാരിയും സഹോദരനും കൊല്ലപ്പെട്ടു; മുൻ കാമുകൻ അറസ്റ്റിൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ നോർത്ത് സെയ്ഡിൽ 17-കാരിയായ പെൺകുട്ടിയും 29-കാരനായ സഹോദരനും വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുൻ കാമുകനായ 19-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ കാനിനോ റോഡിലായിരുന്നു സംഭവം. പെൺകുട്ടിയും കുഞ്ഞും വീടിന് പുറത്തുനിൽക്കുമ്പോൾ തോക്കുമായി എത്തിയ പ്രതി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സഹോദരനും […]