അഞ്ച് പതിറ്റാണ്ടോളം വധശിക്ഷ കാത്തു ജയിലിൽ കഴിഞ്ഞ ഹൂസ്റ്റൺ സ്വദേശിയുടെ വധശിക്ഷ ജീവപര്യതമാക്കി മാറ്റി

ഹൂസ്റ്റൺ: ടെക്സസിൽ ഏകദേശം അഞ്ച് പതിറ്റാണ്ടോളമായി വധശിക്ഷ കാത്ത് മരണാറയിൽ കഴിഞ്ഞിരുന്ന 70കാരനായ ക്ലാരൻസ് ജോർദാന്‍റെ ശിക്ഷ ജീവപര്യതമാക്കി കുറച്ചു.

1977-ലെ കൊലപാതക കേസിൽ 1978-ൽ ശിക്ഷിക്കപ്പെട്ട ഇയാൾ, മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് വർഷങ്ങളായി നിയമസഹായം ലഭിക്കാതെ കഴിയുകയായിരുന്നു. കേസ് പുനഃപരിശോധിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും, പ്രോസിക്യൂഷൻ പുതിയ വിചാരണ വേണ്ടെന്നു വെച്ചതിനെ തുടർന്ന് ശിക്ഷ ജീവപര്യമായി മാറ്റുകയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഇയാൾക്ക് പരോളിനുള്ള സാധ്യതയും തേടുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*