ഹൈലാകാന്ദി (അസം): ആസാമിലെ ഹൈലാകാന്ദി ജില്ലയിൽ 16 വയസുകാരിയായ പെൺകുട്ടിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ 17 വയസുള്ള കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിനുള്ളിലാണ് ക്രൂരമായ സംഭവം നടന്നത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതികൾ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയും വീട്ടുപകരണങ്ങളും മറ്റും ഉപയോഗിച്ച് ശരീരഭാഗങ്ങൾ വികൃതമാക്കുകയും ചെയ്തു. മൃതദേഹത്തിൽ മാരകമായ പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
പെൺകുട്ടിയുമായി പരിചയമുള്ളവരും വീടിന്റെ വിവരങ്ങൾ കൃത്യമായി അറിയാവുന്നവരുമാണ് പ്രതികളെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായവരിൽ 17 വയസുള്ള പ്രതിയെ മുതിർന്നയാളായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് പോലീസ് കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അസമിലെ ബരാക് വാലി മേഖലയിൽ വൻ ജനരോഷവും റോഡ് ഉപരോധവുമാണ് ഉണ്ടായത്.

Be the first to comment