ഫ​രീ​ദാ​ബാ​ദി​ൽ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി; ഭ​ർ​ത്താ​വ് ഒ​ളി​വി​ല്‍

ഫ​രീ​ദാ​ബാ​ദ്: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ 24-കാ​രി​യെ ഭ​ർ​ത്താ​വ് ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ ത​ല​മു​ക്കി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. ഫ​രീ​ദാ​ബാ​ദി​ലെ പ​ഞ്ച​ശീ​ൽ കോ​ള​നിയിലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ബീ​ഹാ​ർ മു​സാ​ഫ​ർ​പൂ​ർ സ്വ​ദേ​ശി​നി​യാ​യ നേ​ഹ കു​മാ​രി (26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യ് സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് അ​മി​ത് ഗു​പ്ത സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 30-നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഒ​രു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ദ​മ്പ​തി​ക​ൾ ത​മ്മി​ൽ ക​ടു​ത്ത ത​ർ​ക്ക​മു​ണ്ടാ​വു​ക​യും, തു​ട​ർ​ന്ന് നേ​ഹ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം ബ​ക്ക​റ്റി​ൽ വെ​ള്ളം നി​റ​ച്ച് അ​തി​ൽ ത​ല​മു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം അ​മി​ത് അ​ലി​പൂ​രി​ലു​ള്ള ത​ന്‍റെ അ​മ്മാ​വ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​ൻ​സി​ക് ടീ​മും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി സി​വി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*