മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം, അടുത്ത ഘട്ട യുവജന മുന്നേറ്റത്തിന് തുടക്കമിടാൻ കോക്രോച്ച് ജനതാ പാർട്ടി. രാജ്യത്തുടനീളമുള്ള യുവാക്കളെ നേരിൽകണ്ട് അവരുടെ അഭിപ്രായങ്ങളും പ്രശ്നങ്ങളും കേൾക്കുന്നതിനായി ഒരു ‘ലിസണിംഗ് ടൂർ’ ആരംഭിക്കാൻ പാർട്ടി തീരുമാനിച്ചു.
ഭാവി പരിപാടികൾക്ക് രൂപം നൽകുന്നതിനായി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ വച്ച് പാർട്ടിയുടെ നിർണായക യോഗം ചേരും. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ, മുഖ്യ വക്താവ് സൗരവ് ദാസ്, മറ്റ് സംഘടനാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുദിവസത്തെ യോഗം നടക്കുന്നത്.
ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത പ്രധാന വോളന്റിയർമാരുമായി ചർച്ച നടത്തിയ ശേഷമാണ് ഈ തീരുമാനം. രാജ്യവ്യാപകമായി നടത്തുന്ന ലിസണിംഗ് ടൂറിന്റെ തീയതികളും മറ്റ് വിശദവിവരങ്ങളും ഉടൻ പ്രഖ്യാപിക്കും. യുവാക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന മികച്ചൊരു മുന്നേറ്റമായി മുന്നോട്ടുപോകുമെങ്കിലും, ഒരു രാഷ്ട്രീയ പാർട്ടിയായി മാറുവാൻ നിലവിൽ പദ്ധതിയില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി.

Be the first to comment