താ​ജ് മ​ഹ​ലി​ൽ പൂ​ജ ന​ട​ത്താ​നു​ള്ള ഹി​ന്ദു​ത്വ  സം​ഘ​ട​ന​യു​ടെ ശ്ര​മം ത​ട​ഞ്ഞു പോ​ലീ​സ് 

ന്യൂ​ഡ​ൽ​ഹി: താ​ജ് മ​ഹ​ലി​ൽ പൂ​ജ ന​ട​ത്താ​നു​ള്ള ഹി​ന്ദു​ത്വ സം​ഘ​ട​ന​യു​ടെ ശ്ര​മം ത​ട​ഞ്ഞ് ആ​ഗ്ര പോ​ലീ​സ്. അ​ഖി​ല ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​ണ് മു​ഗ​ൾ നി​ർ​മി​തി​യാ​യ താ​ജ് മ​ഹ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു ശി​വ​ക്ഷേ​ത്ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു പൂ​ജ ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​ർ പൂ​ജ ന​ട​ത്താ​ൻ താ​ജ് മ​ഹ​ലി​നു​ള്ളി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​മെ​ന്നു മു​ൻ​കൂ​റാ​യി വി​വ​രം ല​ഭി​ച്ച അ​ധി​കൃ​ത​ർ വ​ഴി​യി​ൽ​ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

കാ​ൻ​വാ​ർ തീ​ർ​ത്ഥാ​ട​ക​രാ​യി​രു​ന്ന അ​ഖി​ല ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ 11 വ​നി​താ പ്ര​വ​ർ​ത്ത​ക​രാ​ണ് താ​ജ് മ​ഹ​ൽ തേ​ജോ മ​ഹാ​ല​യ എ​ന്ന ഹി​ന്ദു ക്ഷേ​ത്ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ജ​ലാ​ഭി​ഷേ​കം ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പു​ണ്യ​മാ​സ​മാ​യി ക​രു​ത​പ്പെ​ടു​ന്ന ശ്രാ​വ​ൺ മാ​സ​ത്തി​ലെ ആ​ദ്യ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ഹി​ന്ദു​ത്വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ പൂ​ജ​ക്കാ​യി ശ്ര​മി​ച്ച​ത്. 

പൂ​ജാ ശ്ര​മം ത​ട​ഞ്ഞ പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​ടു​ത്തു​ള്ള രാ​ജേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അ​വ​ർ അ​വി​ടെ ജ​ലാ​ഭി​ഷേ​കം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. താ​ജ് മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു ഹി​ന്ദു​ത്വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നു മു​മ്പും മു​ഗ​ൾ മ​ന്ദി​ര​ത്തി​ൽ പൂ​ജ ന​ട​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*