ന്യൂഡൽഹി: കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്ത് നല്കി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എംപി. സംസ്ഥാനത്ത് അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിലാണ് ജോസ് കെ. മാണി കത്ത് നൽകിയത്.
മഴക്കെടുതിയില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, പുനരധിവാസം എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വീടുകള്‍, റോഡുകള്‍, കൃഷി, വ്യാപാര മേഖല എന്നിവയ്ക്ക് വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഓണാഘോഷം മുന്നില്‍ക്കണ്ട് വ്യാപാരികള്‍ സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നശിച്ച സാഹചര്യത്തില്‍ അവര്‍ക്കും പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Be the first to comment