സാഹിത്യവേദി ഓഗസ്റ്റ് 7-ന്, മുൻ ഉറുഗ്വായൻ പ്രസിഡന്റിന്റെ ഭവനത്തിൽ ഒരു കൂടിക്കാഴ്ച

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. 
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

“ജനാധിപത്യം തുടങ്ങുന്നത് നമ്മൾ ഈ ലോകത്തെ ശ്രദ്ധിക്കുമ്പോഴാണ്.” 
ലോകത്തെ ഏറ്റവും പാവപ്പെട്ട പ്രസിഡന്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉറുഗ്വായൻ പ്രസിഡന്റ് ഹൊസെ മുഹീക (José Mujica) ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും പ്രസിദ്ധി നേടിയ ഒരു രാഷ്ട്രത്തലവനായിരുന്നു. മാത്രമല്ല, ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾക്ക് മികച്ച ഒരു മാതൃക കൂടിയാണ് അദ്ദേഹം. ലാറ്റിനമേരിക്കക്കാർ സ്നേഹപൂർവ്വം വിളിക്കുന്ന ‘പെപ്പെ’ ഹൊസെ മുഹീക ഒരു രാജ്യത്തിൻറെ രാഷ്ട്രപതി എന്നതിനുപരിയായി യുണൈറ്റഡ് നേഷൻസിലും (United Nations) ആഗോള പരിസ്ഥിതി സമ്മേളനങ്ങളിലും (World Environment Summit) തീപ്പൊരി പ്രസംഗങ്ങൾ നടത്തി വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളെ ഉള്ളം കയ്യിലെടുത്ത ഒരു വ്യക്തി കൂടിയായിരുന്നു. മേൽപ്പറഞ്ഞ സമ്മേളനങ്ങളിലെല്ലാം അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചത് മുതലാളിത്തത്തിന്റെ പടർന്നുകയറ്റത്തെത്തുടർന്ന് ആധുനിക മനുഷ്യരുടെ അമിതമായ ഉപഭോഗാസക്തി (Consumerism), പ്രകൃതിയോടുള്ള അവരുടെ കടന്നാക്രമണം, അതേത്തുടർന്നുള്ള കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളായിരുന്നു. കമ്മ്യൂണിസ്ററ് തത്വശാസ്ത്രത്തെ സ്വന്തം ജീവിതത്തിൽ ഇത്രമാത്രം പകർത്തിയെഴുതിയ അദ്ദേഹത്തിന്റെയും, പത്നി ലുസീയ ടോപൊലാൻസ്കിയുടെയും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ അപൂർവങ്ങളിൽ അപൂർവമാണ്.

ഈ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ സാഹിത്യവേദി അംഗം ലക്ഷ്‌മി നായരുടെ ഉറുഗ്വായൻ സന്ദർശനത്തിനിടെ, 2025-ൽ അന്തരിച്ച പെപ്പെയുടെ വീട്ടിൽ പോകാനും ലുസീയ ടോപൊലാൻസ്കിയെ നേരിട്ട് കാണാനുമുള്ള ഭാഗ്യം ലഭിച്ചു. ആ അനുഭവവും അവരുമായുള്ള സംഭാഷണവുമാണ് അടുത്ത ഷിക്കാഗോ സാഹിത്യവേദിയിൽ ലക്ഷ്‌മി നായർ പങ്കുവെക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*