പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ നീ​ക്കം ചെ​യ്ത സം​ഭ​വം: മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത സം​ഭ​വ​ത്തി​ൽ മെ​റ്റ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി ഐ​ടി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ നി​ഷി​കാ​ന്ത് ദു​ബെ. കേ​വ​ലം സാ​ങ്കേ​തി​ക ത​ക​രാ​റാ​ണെ​ന്ന് പ​റ​ഞ്ഞ് മാ​പ്പ​പേ​ക്ഷ ന​ൽ​കു​ന്ന​ത് കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും, വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച് ഉ​ത്ത​ര​വാ​ദി​ത്തം നി​ശ്ച​യി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ക്ക​ർ​ബ​ർ​ഗ് മാ​പ്പ് പ​റ​യു​ക​യും വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ മെ​റ്റ​യ്ക്ക് ഇ​ന്ത്യ​യി​ലെ ‘സേ​ഫ് ഹാ​ർ​ബ​ർ’ നി​യ​മ​പ​രി​ര​ക്ഷ റ​ദ്ദാ​ക്കു​മെ​ന്ന് പാ​ന​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​പ​യോ​ക്താ​ക്ക​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന വ​കു​പ്പാ​ണി​ത്.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി യു​വാ​ക്ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ന്ന വീ​ഡി​യോ​യാ​ണ് അ​ർ​ധ​രാ​ത്രി 12:30 മു​ത​ൽ പു​ല​ർ​ച്ചെ 5 മ​ണി വ​രെ ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ന് പി​ന്നി​ൽ രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടോ​യെ​ന്ന് സ​മി​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ പ്ര​ചാ​രം ഇ​ത്ത​രം പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ അ​ൽ​ഗോ​രി​തം വ​ഴി അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് സ​മി​തി വി​ല​യി​രു​ത്തി. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ ദൃ​ശ്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ലും ക​മ്പ​നി പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ്യാ​ജ വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​റ്റാ ഇ​ന്ത്യ ത​ല​വ​ൻ അ​രു​ൺ ശ്രീ​നി​വാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ഹൈ​ദ​രാ​ബാ​ദ് സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഗൂ​ഗി​ൾ, മെ​റ്റാ, യൂ​ട്യൂ​ബ് പ്ര​തി​നി​ധി​ക​ളും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര, ഐടി മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. 

Be the first to comment

Leave a Reply

Your email address will not be published.


*