Latest

ഭക്ഷ്യവിഷബാധ: പനി, വയറുവേദന,വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടണം- യുഎസ് ഫെഡറൽ ഏജൻസി

ഡാളസ്:അമേരിക്കയിൽ ലെറ്റൂസിൽ നിന്ന് സൈക്ലോസ്പോറയും മുട്ടയിൽ നിന്ന് സാൽമൊണെല്ലയും പടർന്ന് ഭക്ഷ്യവിഷബാധ ആശങ്ക ഉയർത്തുന്നു. ആയിരക്കണക്കിന് ആളുകളെ ബാധിച്ച ഈ രണ്ട് അണുബാധകളും ലക്ഷണങ്ങളിലും ശരീരത്തെ ബാധിക്കുന്ന രീതിയിലും വ്യത്യസ്തമാണ്.രോഗവ്യാപനത്തിന്റെ ഉറവിടം ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.അമേരിക്കയിൽ ലെറ്റൂസ്, മുട്ട എന്നിവയിൽ നിന്ന് പടരുന്ന രണ്ട് ശക്തമായ ഭക്ഷ്യവിഷബാധകൾ വലിയതോതിൽ ആരോഗ്യ […]
US Malayalees

സജിമോന്റെ നേതൃത്വത്തിൽ കരുത്താർജിക്കുന്ന ഫൊക്കാനയ്ക്ക് അടുത്ത നേതൃത്വം ലക്ഷ്യമിട്ട് ടീം എംപവർ

ന്യൂയോർക്ക്: ഓരോ സംഘടനയുടെയും ചരിത്രത്തിൽ ചില നേതൃത്വങ്ങൾ മാറ്റങ്ങൾക്ക് തുടക്കമിടും. ചിലത് സംഘടനയെ വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. അതിനുശേഷം ഉയരുന്ന ഏറ്റവും വലിയ ചോദ്യം ഒന്നാണ് – ആ മുന്നേറ്റത്തിന്റെ തുടർച്ച ഏത് നേതൃത്വത്തിന്റെ കൈകളിലായിരിക്കും സുരക്ഷിതമാകുക? ഫൊക്കാന ഇന്ന് അത്തരമൊരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ […]
Kerala

സ്വകാര്യ ഭാഗത്ത് എം.ഡി.എം.എ ഒളിപ്പിച്ച യുവതി ഉള്‍പ്പടെ രണ്ടു പേര്‍ പിടിയില്‍

കൊച്ചി : മെൻസ്ട്രൽ കപ്പിനുള്ളിൽ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം […]
India

ആദ്യം വിള്ളലും ശബ്ദവും, രണ്ടരമണിക്കൂറിനുള്ളിൽ നിലംപൊത്തി; മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിന​ഗറിലെ കോഹിനൂർ ബിൽഡിം​ഗിന്റെ ഒരുഭാ​ഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സംഘം, അ​ഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം […]
India

ജ്വല്ലറിയിൽ നിന്ന് 10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ ‌കവർന്ന ‘കള്ളൻ’;സിസിടിവി പരിശോധിച്ചതോടെ അമ്പരന്ന് ജീവനക്കാർ

കർണാടകയിലെ തുമകൂരിൽ നടന്ന വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ ജ്വല്ലറിയിൽ നിന്ന് കാണാതായതോടെ ജ്വല്ലറിയുടമയും ജീവനക്കാരും പരിഭ്രാന്തരായി. കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു. ഒരു കുഞ്ഞനലിയാണ് മോഷണത്തിന് പിന്നിൽ. കർണാടകയിലെ തുമകൂർ നഗരത്തിലെ വിശ്വാസ് […]
Cinema

33 വർഷങ്ങൾക്ക് ശേഷം അർജുൻ ചിത്രം ‘ജെന്റിൽമാൻ’ വീണ്ടും തിയറ്ററുകളിലേക്ക്; 4K പതിപ്പുമായി കെ.ടി. കുഞ്ഞുമോൻ

അർജുൻ–ശങ്കർ കൂട്ടുകെട്ടിൽ പിറന്ന ‘ജെന്റിൽമാൻ’ 33 വർഷങ്ങൾക്കു ശേഷം റീറിലീസ് ചെയ്യുന്നു.ചിത്രത്തിന്റെ റിലീസിന്റെ 33–ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം റീമാസ്റ്റർ ചെയ്ത് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K Ultra HD ദൃശ്യ നിലവാരത്തിലും Dolby Atmos ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം റീമാസ്റ്റർ ചെയ്ത് […]
Kerala

ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന, പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി

ഓപ്പറേഷൻ തുഫാൻ, സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ അവസാനിച്ചു. പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ […]
Obituaries

ജേക്കബ് (ബാബു) കുളങ്ങര (85) ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ: റാന്നി സ്വദേശിയും ബ്രാൻഡൺ, ഫ്ലോറിഡയിലെ ദീർഘകാല അമേരിക്കൻ മലയാളിയുമായ ജേക്കബ് (ബാബു) കുളങ്ങര (85) നിര്യാതനായി. കുടുംബാംഗങ്ങളുടെ സ്നേഹസാന്നിധ്യത്തിൽ ബ്രാൻഡണിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 51 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, ആദ്യ 7 വർഷം ഷിക്കാഗോയിലാണ് താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ 44 വർഷമായി ടാമ്പാ […]
US Malayalees

ചെറിയാൻ പിലിപ്പോസിന്റെ സംസ്‌ക്കാരം ജുലൈ 31 വെളളിയാഴ്ച

ഡാലസ്:  ജുലൈ 15-ന് ഡാലസ്സിലെ കോപ്പെലിൽ  നിര്യാതനായ  ചെറിയാൻ   പിലിപ്പോസിന്റെ  ശവസംസ്കാര ശുശ്രൂഷ 2026 ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ ടെക്സാസിലെ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019-ൽ നടക്കുന്നതാണ് തുടർന്ന് ഉച്ചയ്ക്ക് 12:30 മുതൽ […]
US Malayalees

മക്കളുടെ സ്നേഹസംഗമം ദുഃഖമായി; ലണ്ടനിൽ കെ.വി. ആന്റണി അന്തരിച്ചു

ലണ്ടൻ: മക്കളെ സന്ദർശിക്കാനും കുറച്ചുകാലം അവരോടൊപ്പം കഴിയാനുമായി യുകെയിലെത്തിയ ചാലക്കുടി സ്വദേശി കെ.വി. ആന്റണി (76) അസുഖബാധിതനായി മരണപ്പെട്ടു. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടിൽ കെ.വി. ആന്റണിയാണ് യുകെയിലെ ഡെവൺ ടോർബെ ആശുപത്രിയിൽ അന്തരിച്ചത്. ശരീരവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 25-ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ […]