ജേക്കബ് (ബാബു) കുളങ്ങര (85) ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ: റാന്നി സ്വദേശിയും ബ്രാൻഡൺ, ഫ്ലോറിഡയിലെ ദീർഘകാല അമേരിക്കൻ മലയാളിയുമായ ജേക്കബ് (ബാബു) കുളങ്ങര (85) നിര്യാതനായി. കുടുംബാംഗങ്ങളുടെ സ്നേഹസാന്നിധ്യത്തിൽ ബ്രാൻഡണിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

51 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, ആദ്യ 7 വർഷം ഷിക്കാഗോയിലാണ് താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ 44 വർഷമായി ടാമ്പാ ബേ പ്രദേശത്ത് സ്ഥിരതാമസമാക്കി വരികയായിരുന്നു.

പഴയകാല പ്രശസ്തമായ കുളങ്ങര കുടുംബാംഗമായ അദ്ദേഹം, അമേരിക്കൻ മലയാളി സമൂഹത്തിലെ സാംസ്‌കാരിക-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യവും തികഞ്ഞ ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.

വിജയകരമായി ബിസിനസ്സ് നടത്തിയിരുന്ന അദ്ദേഹം കൃഷിയോട് വളരെയധികം താല്പര്യം പുലർത്തിയിരുന്നു. അതിനോടൊപ്പം തന്നെ തികഞ്ഞ ക്രിസ്തീയ വിശ്വാസത്തോടും സഭാസ്‌നേഹത്തോടും കൂടി ജീവിച്ച അദ്ദേഹത്തിന്റെ വേർപാട് പ്രവാസി മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്.

കൈപ്പുഴ മുകലേൽ കുടുംബാംഗമായ മേരി “അമ്മിണി” കുളങ്ങരയാണ് ഭാര്യ. മക്കൾ: ജയ (ഭർത്താവ്: ഡോ. അലക്സ് സക്കറിയ മങ്ങാച്ചാലിൽ, മിൽവാക്കി, വിസ്കോൺസിൻ), ജെയ്സ് (ഭാര്യ: ഡോ. മരിയ ജേക്കബ് മാവേലിൽ, ഡാളസ്, ടെക്സസ്), ജെമി (ഭർത്താവ്: ഡോ. ടെറൻസ് ഡെലിക്കറ്റ്, ടാമ്പാ, ഫ്ലോറിഡ). കൊച്ചുമക്കൾ: ഷോൺ, സെറീന, സോണിയ, ക്രിസ്റ്റിൻ, സാറ, റെയ്ച്ചൽ, ജൂഡ്, ജേക്കബ്.

പരേതനായ ജെയിംസ് കുളങ്ങര (ന്യൂയോർക്ക്), മോളി, രാജു കുളങ്ങര, ലിസി, തങ്കമ്മ, സോണി കുളങ്ങര, ഓമന (ഇൻഡ്യാന), റോയ് കുളങ്ങര, റെജി എന്നിവർ സഹോദരങ്ങളാണ്. പൊതുദർശനത്തിന്റെയും ശവസംസ്കാര ചടങ്ങുകളുടെയും തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണെന്ന് പരേതന്റെ സഹോദരൻ സോണി കുളങ്ങര അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*