ചെറിയാൻ പിലിപ്പോസിന്റെ സംസ്‌ക്കാരം ജുലൈ 31 വെളളിയാഴ്ച

ഡാലസ്:  ജുലൈ 15-ന് ഡാലസ്സിലെ കോപ്പെലിൽ  നിര്യാതനായ  ചെറിയാൻ   പിലിപ്പോസിന്റെ  ശവസംസ്കാര ശുശ്രൂഷ 2026 ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ ടെക്സാസിലെ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019-ൽ നടക്കുന്നതാണ്

തുടർന്ന് ഉച്ചയ്ക്ക് 12:30 മുതൽ 1:00 വരെ ദി റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ 400 Freeport Parkway, Coppell, TX 75019-ൽ സംസ്കാര ശുശ്രൂഷ നടക്കുന്നതാണ്.

ഭാര്യ : അന്ന ഫിലിപ്പോസ്

 ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) നിര്യാതനായി. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതൻ. ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9 -മത്തെ മകനാണ് പരേതൻ വർഷങ്ങളായി ഡാലസിൽ താമസിച്ച് സഭാപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു  ചെറിയാൻ ഫിലിപ്പോസ്.

Be the first to comment

Leave a Reply

Your email address will not be published.


*