ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള പാർത്ഥസാരതി ക്ഷേത്രത്തിന് സമീപം നിരവധി പ്രദേശങ്ങൾ പൂർണ്ണമായും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൊല്ലത്ത് നിന്ന് കൂടുതൽ മത്സ്യബന്ധന വള്ളങ്ങൾ എത്തിച്ചുകൊണ്ടുള്ള രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്.
അതീവ ജാഗ്രതയിലാണ് ആറന്മുളയും പരിസര പ്രദേശങ്ങളും. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. പലയിടങ്ങളിലും ആളുകൾ കുടുങ്ങുകിടക്കുകയാണ്. കയ്യിൽ കിട്ടിയ വസ്തുക്കളും, വളർത്തു മൃഗങ്ങളുമായി സുരക്ഷിത താവളങ്ങളിലേക്ക് ഓടുകയാണ് പ്രദേശവാസികൾ.
മഴ മാറി നിൽക്കുന്നത് ആശ്വാസം ആണെങ്കിലും പമ്പയിൽ ജല നിരപ്പ് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിലവിൽ മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയർന്നാൽ വീണ്ടും ഉയർത്തും. മൂഴിയാറിലെ വെള്ളം കൂടി ആറന്മുളയിലേക്ക് എത്തിയാൽ സ്ഥിതി ഇനിയും രൂക്ഷമാകും.

Be the first to comment