മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; യുവതിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു

കൊച്ചി: വൈപ്പിനില്‍ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. മാലിപ്പുറം കത്തേടം തത്തങ്കേരി ബെന്നിയുടെ മകള്‍ ബെറ്റ്‌നക്കാണ് (25) പരിക്കേറ്റത്.

ബസിലെ കമ്പിയില്‍ ഇടിച്ച് വാരിയെല്ലുകള്‍ ഒടിഞ്ഞ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴേ കാലോടെ ഗോശ്രീ റോഡില്‍ വല്ലാര്‍പാടം മേല്‍പ്പാലത്തിന് സമീപത്തായിരുന്നു അപകടം.

വൈപ്പിന്‍-പറവൂര്‍ റൂട്ടിലോടുന്ന കുമാര്‍ എന്ന ബസ് നിയന്ത്രണം വിട്ട് തൊട്ടു മുന്നിലായി ഓടിക്കൊണ്ടിരുന്ന ചീനിക്കാസ് എന്ന ബസിന്‍റെ പിന്നില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*