സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ; വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ‍​യ്‌​ക്കെ​തി​രെ ഇ​ന്ന് ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ക​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ‍​യ്‌​ക്കെ​തി​രെ ഇ​ന്ന് ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. ആ​ഭ്യ​ന്ത​ര ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ർ ഇ​ന്ന് മ​ന്ത്രി​മാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. ത​ദ്ദേ​ശ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്താ​ണ് ഗു​രു​ത​ര വീ​ഴ്ച​യെ​ന്നാ​ണ് വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

സു​ഗ​ത​ന് അ​വ​ധി​ക്ക് വ​ഴി​യൊ​രു​ക്കി​യ​തി​ൽ ത​ദ്ദേ​ശ വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ചി​ത്ര പി. ​അ​രു​ണി​മ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മ​ന്ത്രി കെ.​എം. ഷാ​ജി​യു​ടെ​യും വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ​യും എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​ണ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അ​വ​ധി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന മ​റു​പ​ടി​ക്ക​ത്ത് ന​ൽ​കി​യ​ത്.

കാ​പ്പാ കേ​സി​ൽ ജ​യി​ലാ​യ കൗ​ണ്‍​സി​ല​ർ സു​ഗ​ത​ന്‍റെ അ​യോ​ഗ്യ​ത പ്ര​ശ്നം മ​റി​ക​ട​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​യു​ധ​മാ​ക്കി​യ​ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ മ​റു​പ​ടി​ക്ക​ത്താ​ണ്. അ​വ​ധി അ​പേ​ക്ഷ കൗ​ണ്‍​സി​ലി​ൽ വോ​ട്ടി​നി​ട്ട് പാ​സാ​ക്കി​യാ​ൽ കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​പ​ദേ​ശം. ഇ​ത് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി ആ​റു മാ​സ​ത്തേ​ക്ക് അ​വ​ധി കൊ​ടു​ത്ത് സു​ഗ​ത​നെ ബി​ജെ​പി ഭ​ര​ണ​സ​മി​തി ര​ക്ഷി​ച്ചെ​ടു​ത്ത​പ്പോ​ൾ വെ​ട്ടി​ലാ​യ​ത് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍. ജ​യി​ൽ സൂ​പ്ര​ണ്ട് മു​ഖേ​ന മേ​യ​ർ വി.​വി. രാ​ജേ​ഷി​നാ​ണ് സു​ഗ​ത​ൻ ക​ത്ത് ന​ൽ​കി​യ​ത്. ഇ​ങ്ങ​നെ ക​ത്ത് കൊ​ടു​ത്ത വി​വ​രം സൂ​പ്ര​ണ്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ അ​റി​യി​ച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*