സംസ്ഥാനത്ത് മഴ കനക്കുന്നു: സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ് ഉന്നതതല യോഗം ചേരുന്നത്.
വിവിധ ജില്ലകളിലെ മഴക്കെടുതി, രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുന്നൊരുക്കങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. ജില്ലാ കളക്ടർമാർക്ക് പുറമെ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, പോലീസ്-സേന വിഭാഗ തലവന്മാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.

മലയോര മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്താൻ നിർദേശമുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും, അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റാനും കളക്ടർമാർക്ക് യോഗത്തിൽ നിർദേശം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*