പ്രൊഫസര്‍ എംകെ സാനു അനുസ്മരണ വേദിയില്‍, കവി സച്ചിദാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എം കെ സാനുവിന്റെ ഒന്നാം ചരമ വാര്‍ഷിക പരിപാടിയിലായിരുന്നു പിണറായിയുടെ ഒളിയമ്പ്.
തുടര്‍ഭരണം അപകടമാണെന്ന് എംകെ സാനുവിന് തോന്നിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്ത് നിന്ന് ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യത നേടാന്‍ ശ്രമിച്ചില്ല. സാനു മാഷിന് ജന മനസ്സുകളില്‍ ഉയര്‍ന്ന സ്ഥാനം ഉണ്ടായിരുന്നു. അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്നറിയിക്കാനായി ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇടതുപക്ഷത്ത് നിന്നുകൊണ്ടുതന്നെ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ വലതുപക്ഷത്തിന്റെ കൈയടിയും പൊതുസ്വീകാര്യതയും തേടുന്നവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാനു മാഷ് ഒരിക്കലും ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വന്തം യശസ് ഉയര്‍ത്താന്‍ ശ്രമിച്ചില്ല. അങ്ങനെ വ്യാജ രീതികള്‍ ഉപയോഗിച്ച് തിളക്കിയെടുക്കേണ്ടതില്ലാത്ത ഭദ്രമായ സ്ഥാനം തനിക്ക് പൊതുസമൂഹത്തിലുണ്ടെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. അതില്ലാത്തവര്‍ക്കാണ് തങ്ങള്‍ ഇവിടെ ഉണ്ട് എന്ന് അറിയിക്കാന്‍ മറിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു ഭരണകാലത്തില്‍ സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് എം കെ സാനുമാഷ്. എത്ര അന്തസോടെയാണ് മാഷ് ആ പദവി ശോഭിച്ചത് എന്ന് ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണ് – അദ്ദേഹം പറഞ്ഞു.

Be the first to comment