India

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക്. ഡൽഹി ജന്തർമന്തറിലെ സമരവേദി നിറഞ്ഞ് യുവാക്കൾ. ജന്തർമന്തർ ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചു. സിജെപിയുടെ ആവശ്യങ്ങൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ചോദ്യപേപ്പർ ചോർച്ചയും , യുവാക്കൾക്കെതിരായ പോലീസ് നടപടിയിലും […]
India

ജന്തർ മന്തറിൽ സംഘർഷാവസ്ഥ; പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി

ഡൽഹിയിൽ ജന്തർ മന്തറിന് സമീപം സംഘർഷാവസ്ഥ. ടോൾസ്റ്റോയി മാർഗിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസുകാർക്കെതിരെ പ്രതിഷേധക്കാർ കല്ലും കുപ്പികളുംഎറിഞ്ഞുവെന്നാണ് ആക്ഷേപം. ഡൽഹി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. സ്ഥലത്ത് വൻ സുരക്ഷ സന്നാഹം ഉണ്ട്. നാല് ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം […]
India

സിജെപിയുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തുന്നു; പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു; രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം വാങ്ചുകിന്റെ നിരാഹാരം 25 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നുവെന്ന് അഭിജിത്ത് ദീപ്കെ. രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിൽ പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു. സിജെപിയുമായി വീണ്ടും കേന്ദ്രം ചർച്ച […]
Latest

ഫ്രാൻസ് 15 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി;യൂറോപ്പിലാദ്യം

അമിതമായ ഓൺലൈൻ ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന ദോഷഫലങ്ങൾ നിയന്ത്രിക്കുന്നതിനായി കർശന നിയമവുമായി ഫ്രാൻസ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം പാസാക്കിയ ഫ്രാൻസ്തോ ഇത്തരത്തിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി മാറി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ പിന്തുണയുള്ള […]
Kerala

‘റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർത്ഥന്റെ പേരിൽ ആപ്, വി​ദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാം’: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
Latest

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ നിർണായക നീക്കം, സൗദി അറേബ്യയുമായി ആണവ കരാറിനൊരുങ്ങി അമേരിക്ക, യുറേനിയം സമ്പുഷ്ടീകരണത്തിനും വഴി തുറന്നേക്കും

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയുമായി ചരിത്രപരമായ സിവിൽ ആണവ കരാറിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കരാർ പൂർണ്ണമായി അംഗീകരിക്കപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്താൽ അമേരിക്കൻ ആണവ വ്യവസായ മേഖലയ്ക്ക് ശതകോടിക്കണക്കിന് ഡോളറിന്‍റെ ലാഭമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് […]
Kerala

‘അവന് ഭ്രാന്തല്ല, അഭിനയമാണ്; MDMA കിട്ടാത്ത ദേഷ്യത്തിൽ കൊന്നതാണ്’: കോഴിക്കോട് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതിക്ക് മാനസികരോഗമില്ലെന്നും ലഹരി കിട്ടാത്തതിലുള്ള ആക്രോശത്തിലാണ് കൊലപാതകം നടത്തിയതെന്നും കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരി ബിന്ദു. കേസിൽ ബന്ധുവായ മാങ്കാവ് സ്വദേശി ദീപക് (21) അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. “അവനെ ഭ്രാന്തനാക്കി ചിത്രീകരിച്ച് രക്ഷപ്പെടുത്താൻ നോക്കേണ്ട. […]
India

‘തെരുവിൽ കല്ലേറും ലാത്തിച്ചാർജും, മാളിലിരുന്ന് ബർഗർ കഴിച്ച് വക്താവ്’; പിന്നാലെ പുറത്താക്കി സിജെപി

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെ മാളിലിരുന്ന് ബർഗർ കഴിച്ച സംഭവത്തിൽ സിജെപി പാർട്ടി വക്താവ് വിജേത ദാഹിയയെ പുറത്താക്കി. പ്രതിഷേധക്കാർ തെരുവിൽ പൊലീസിന്റെ ലാത്തിച്ചാർജ് നേരിടുമ്പോൾ മാളിൽ ഇരുന്ന് ഭക്ഷണം കഴിച്ചതും, അതിനെ ന്യായീകരിച്ച് രംഗത്തെത്തിയതുമാണ് ദാഹിയക്ക് തിരിച്ചടിയായത്. പെരുമാറ്റത്തിൽ അഗാധമായ വികാരശൂന്യത നിഴലിക്കുന്നു […]
India

പാർലമെന്റ് പ്രക്ഷുബ്ധം: പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു

പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തിൽ ലോക്സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ നിർത്തിവച്ചു. ചോദ്യാത്തരവേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് ലോക്സ്പീക്കർ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് […]
Latest

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനമേർപ്പെടുത്തി ഫ്രാൻസ്: യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യം

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്ല് പാസാക്കി ഫ്രാൻസ്. പ്ലാറ്റ്ഫോമുകളിൽ പൂർണ നിരോധനം അംഗീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് ഫ്രാൻസ്. സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ലോകമെമ്പാടും ആശങ്കകൾ […]