Latest

‘ട്രംപിനെ ഞങ്ങൾ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

ഇറാൻ മുൻ പരമോന്നത നേതാവ്ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ. ട്രംപിനെ കൊല്ലുമെന്നാണ് ബാനർ ഉയർന്നത്. ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ചുവന്ന ബാനർ ജനക്കൂട്ടം ഉയർത്തിപ്പിടിക്കുകയായിരുന്നു. ‘ട്രംപിനെ വധിക്കുക’ എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് ലക്ഷക്കണക്കിന് ആളുകൾ വിലാപയാത്രയിൽ പങ്കെടുത്തത്. ട്രംപിന്റെ തലയ്ക്ക് […]
Kerala

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി; SIമാർ മുതലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കാൻ നിർദേശം

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നാളെ രാവിലെ ഓൺലൈനായി ചേരുന്ന യോഗത്തിൽ എസ്.പി.മാർ മുതൽ എസ്.ഐമാർ വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കാൻ നിർദേശം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം നടക്കുന്ന ആദ്യ വിപുലമായ യോഗം. അറിയിപ്പിൽ വിഷയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തരമന്ത്രിയായതിന് പിന്നാലെ എസ്പിമാർ […]
India

പാക് അധിനിവേശ കശ്മീരിൽ പാക് സൈന്യത്തിന്‍റെ വെടിവയ്പ്പ്, ഒരു മരണം; ഇന്ത്യയോട് സഹായം തേടി പ്രതിഷേധക്കാർ

പാക് അധിനിവേശ കശ്മീരിലെ സംഘർഷങ്ങൾക്ക് നേരെ വെടിയുതിർത്ത് പാക് സൈന്യം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. ഇതോടെ ജൂൺ 9 മുതൽ ആരംഭിച്ച പ്രതിഷേധ സമരം ആക്രമാസക്തമായി. പ്രതിഷേധം ശക്തമായതിന് പിന്നാലെ പാക് സർക്കാർ പാക് അധീന കശ്മീരിലേക്കുള്ള ഭക്ഷണ, അവശ്യസാധന, ഇന്ധന വിതരണം […]
Cinema

വിജയ് ചിത്രം ‘ജനനായകന്’ സെൻസർ ബോർഡിന്റെ അന്തിമ തിരുത്തൽ പട്ടിക

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സി.ബി.എഫ്.സി.) നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഉണ്ടായ തടസ്സങ്ങൾ കാരണം വിജയ് നായകനാകുന്ന ‘ജനനായകൻ’ (Jana Nayagan) എന്ന ചിത്രം ഇനിയും റിലീസ് ചെയ്യാനാകാതെ പ്രതിസന്ധിയിൽ തുടരുകയാണ്. തിയേറ്റർ റിലീസിനായുള്ള ശ്രമങ്ങൾ ആരംഭിച്ച് ഏഴ് മാസം പിന്നിട്ടിട്ടും ചിത്രത്തിന് ഇതുവരെ പ്രദർശനാനുമതി നേടാനായിട്ടില്ല. […]
Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിൽ നിന്ന് സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളിൽ രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. ചാവടിനട സ്വദേശിയായ ഐശ്വര്യയാണ് മരിച്ചത്. വിഷം കലർത്തിയ പാനീയം കുടിച്ച് അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരി […]
Latest

‘ട്രംപിനെ കൊല്ലുക, അമേരിക്കയ്ക്ക് അന്ത്യം’; ഇറാനിൽ ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ പ്രതികാര മുദ്രാവാക്യങ്ങൾ

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇമാം ഖൊമെയ്നി ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ അമേരിക്കയ്ക്ക് മരണം, ഇസ്രേയലിന് മരണം, ട്രംപിനെ കൊല്ലുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചടങ്ങിനെത്തിയവർ ഉച്ചത്തിൽ വിളിച്ചുപറ‍ഞ്ഞത്. ഇറാനിയൻ പതാകകളും […]
Kerala

ബ്രേക്ക് പൊട്ടി ടെമ്പോ നീങ്ങി; നിസ്സഹായയായി 3 വയസുകാരി; വിനോദയാത്രയിലെ ദുരന്തം മാതാപിതാക്കളുടെ കൺമുന്നിൽ‌

വിനോദയാത്രയ്ക്കിടെ ടെമ്പോ ട്രാവലറുടെ ബ്രേക്ക് നഷ്ടപ്പെട്ട് മുന്നോട്ടുനീങ്ങിയ വാഹനമിടിച്ച് മൂന്ന് വയസുകാരി മരിച്ചത് മാതാപിതാക്കളുടെ കൺമുന്നിൽവച്ച്. കഴിഞ്ഞ ദിവസം (05-06-2026) ആണ് ടെമ്പോ ശരീരത്തിലൂടെ കയറിയിറങ്ങി കാട്ടാക്കട സ്വദേശി അനുപ്രസാദിന്റെയും നിഷയുടെയും മകൾ ഋതുവേദ മരിച്ചത്. ബ്രേക്കില്ലാത്ത വാഹനം ഉരുണ്ടുനീങ്ങിയപ്പോൾ എല്ലാവരും ഓടിമാറിയിരുന്നു. എന്നാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു […]
Kerala

വർഗ വഞ്ചകൻ എന്താണെന്ന് എം വി ഗോവിന്ദന് അറിയില്ല; വായടയ്ക്കുന്നതാണ് നല്ലത്, പാർട്ടി സെക്രട്ടറി സ്ഥാനത്ത് തുടരാൻ നാണമില്ലേ?; ജി സുധാകരൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനാതിരിക്കാൻ എം വി ഗോവിന്ദൻ യോഗ്യനല്ലെന്ന് ജി സുധാകരൻ എംഎൽഎ. ഒന്നില്ലെങ്കിൽ ആ സ്ഥാനത്ത് നിന്ന് ഒഴിയണം അല്ലെങ്കിൽ പാർട്ടി പുറത്താക്കണം. പാർട്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആളുകൾ ഇപ്പോഴുമുണ്ട്. സ്വന്തം പാർട്ടിയ്‌ക്കെതിരായി പ്രവർത്തിക്കുന്നയാളാണ് എം വി ഗോവിന്ദൻ നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും ജി സുധാകരൻ […]
Latest

ഇസ്രായേലിൻ്റെ ഏക സഖ്യ കക്ഷി യുഎസ് എന്ന് വാൻസ്; ഇന്ത്യ കൂടെയുണ്ടെന്ന് നെതന്യാഹു

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ‘അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി’ എന്ന പരാമർശത്തിന് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രായേലിന്റെ ഏറ്റവും അടുത്തതും ശക്തവുമായ സഖ്യകക്ഷി ഒരുപക്ഷേ അമേരിക്കയായിരിക്കാം, എന്നാൽ അവർ മാത്രമല്ല തങ്ങൾക്കൊപ്പമുള്ളതെന്ന് നെതന്യാഹു വ്യക്തമാക്കി. വാൻസിന് നൽകിയ മറുപടിയിൽ, ഇസ്രായേലിന്റെ ഏറ്റവും ശക്തരായ […]
Latest

ഇസ്രായേൽ ചരിത്രത്തിലാദ്യം; സുപ്രീം കോടതി ഉത്തരവ് തള്ളി നെതന്യാഹു, ജനാധിപത്യം വലിയ ഭീഷണിയിലെന്ന് പ്രതിപക്ഷം

ഇസ്രായേലിൽ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള സംഘർഷം ഇപ്പോൾ ഒരു തുറന്ന വെല്ലുവിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ വാണിജ്യ മാധ്യമ നിയന്ത്രണ സ്ഥാപനമായ സെക്കൻഡ് അതോറിറ്റി ഫോർ ടെലിവിഷൻ ആൻഡ് റേഡിയോ (SATR) പ്രവർത്തനം തുടരാൻ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കാൻ ഞായറാഴ്ച ഇസ്രായേൽ മന്ത്രിസഭ […]